കെ ജി എഫ് 2 നേരിട്ട് ഒടിടി റിലീസോ? നിർമാതാക്കൾക്ക് മുൻനിര ഒടിടി പ്ലാറ്റ്‍ഫോം വമ്പൻ തുക ഓഫർ ചെയ്‌തെന്ന് റിപോർട്

 


മുംബൈ: (www.kvartha.com 12.08.2021) ഇൻഡ്യയിലൊട്ടാകെയുള്ള ആരാധകർ കാത്തിരിക്കുകയാണ് കെജിഎഫ് ചാപ്റ്റര്‍ രണ്ടാം ഭാഗത്തിനായി. സിനിമയുടെ ഫോടോകളൊക്കെ ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഇപോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച ചില റിപോര്‍ടുകളാണ് ചര്‍ചയ്ക്ക് വഴിയൊരുക്കുന്നത്.

നൂറ് കോടി ബജറ്റിലാണ് സിനിമ ഒരുക്കിയത്. കോ വിഡ് കാരണമാണ് സിനിമയുടെ റിലീസ് വൈകുന്നത്. ജൂലൈ 16ന് ആയിരുന്നു ആദ്യം സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപോള്‍ മറ്റൊരു വാർത്തയാണ് ചിത്രത്തിനെ കുറിച്ച് പുറത്തുവരുന്നത്.

ഒരു മുൻനിര ഒടിടി പ്ലാറ്റ്‍ഫോം വൻ തുക വാഗ്‍ദാനം ചെയ്ത് കെജിഎഫ് നിര്‍മാതാക്കളെ സമീപിച്ചതായാണ് വിവരം.

കെ ജി എഫ് 2 നേരിട്ട് ഒടിടി റിലീസോ? നിർമാതാക്കൾക്ക് മുൻനിര ഒടിടി പ്ലാറ്റ്‍ഫോം വമ്പൻ തുക ഓഫർ ചെയ്‌തെന്ന് റിപോർട്

ഒടിടിയില്‍ നേരിട്ടുള്ള റിലീസിന് 255 കോടി രൂപയോളം കെജിഎഫ് നിര്‍മാതാക്കള്‍ക്ക് വാഗ്‍ദാനം ചെയ്‍തുവെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപോർട് ചെയ്യുന്നത്.

എന്നാൽ സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നായിരുന്നു നായകൻ യാഷ് അറിയിച്ചത്. സിനിമയിലും നായകനിലും നിര്‍മാതാക്കളായ ഹൊമ്പാലെ ഫിലിംസിനിം വിശ്വാസമുണ്ട്. തിയറ്റില്‍ ചിത്രം വൻ വിജയം നേടുമെന്ന പ്രതിക്ഷയും റിലീസിന് മുന്നേ തന്നെ ചിത്രം വൻ ബിസിനസ് നേടിയിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.

Keywords:  News, Mumbai, National, India, Film, Entertainment, Cinema, Actor, KGF 2,  OTT Platform, Will KGF 2 Release on OTT Platform?.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia