അനുയോജ്യമായ കഥാപാത്രം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറെന്ന് ഷാരൂഖ് ഖാന്‍

 


ദുബൈ: (www.kvartha.com 26.01.2017) അനുയോജ്യമായ കഥാപാത്രം ലഭിച്ചാല്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍. മികച്ച സിനിമകളാണ് മലയാളത്തില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈയില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഷാരൂഖ് മലയാളത്തോടുള്ള ഇഷ്ടം പങ്കുവച്ചത്.
അനുയോജ്യമായ കഥാപാത്രം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറെന്ന് ഷാരൂഖ് ഖാന്‍

പാക് നടി മഹിറാ ഖാനെതിരെയുള്ള വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും ഷാരൂഖ് വ്യക്തമാക്കി. പാകിസ്ഥാനില്‍നിന്നുള്ള താരങ്ങളെ അഭിനയിപ്പിച്ചതിന്റെ പേരില്‍ ഏറെ ഭീഷണി ഉയര്‍ന്നിരുന്നു. ഏതു നാട്ടില്‍ നിന്നുള്ളവരാണെന്ന് നോക്കിയല്ല സിനിമയില്‍ താരങ്ങളെ നിശ്ചയിക്കുന്നത്.

അനുയോജ്യമായ കഥാപാത്രം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറെന്ന് ഷാരൂഖ് ഖാന്‍

കഥാപാത്രത്തിന് അനുയോജ്യയാണോ എന്നതാണ് പ്രധാനം. ആരെയും പ്രകോപിപ്പിക്കാനായി സിനിമയെടുക്കാറില്ലെന്നും ഷാരൂഖ് വ്യക്തമാക്കി. പ്രേക്ഷകരുടെ ആനന്ദമാണ് സിനിമകളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:
മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി

Keywords: Will come to Malayalam industry if good characters are offered; Sharukh Khan, Dubai, Bollywood, Actor, Channel, Controversy, Threatened, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia