'നമുക്ക് എല്ലാം ഉണ്ട്, ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നു? കുടുംബത്തിന്റെ സല്‍പേര് ഇല്ലാതായി; തെളിവെടുപ്പിനെത്തിയപ്പോള്‍ രാജ് കുന്ദ്രയോടു പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും നടി ശില്‍പ ഷെട്ടി
Jul 27, 2021, 19:20 IST
മുംബൈ: (www.kvartha.com 27.07.2021) 'നമുക്ക് എല്ലാം ഉണ്ട്, ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നു? കുടുംബത്തിന്റെ സല്‍പേര് ഇല്ലാതായി. ഇന്‍ഡസ്ട്രിയില്‍ അവരുടെ അംഗീകാരങ്ങള്‍ റദ്ദാക്കപ്പെട്ടു, നിരവധി പ്രോജക്ടുകള്‍ ഉപേക്ഷിക്കേണ്ടിവന്നു' അശ്ലീല വിഡിയോ നിര്‍മാണ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയോടു തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും നടി ശില്‍പ ഷെട്ടി.
കഴിഞ്ഞയാഴ്ച അറസ്റ്റിലായശേഷം വെള്ളിയാഴ്ച വൈകിട്ട് ആദ്യമായി മുംബൈയിലെ വസതിയിലേക്കു തെളിവെടുപ്പിനായി പൊലീസ് കൊണ്ടുവന്നപ്പോഴാണ് കുന്ദ്രയോടു ശില്‍പ ക്ഷോഭിച്ചത്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വി ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.
കേസിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ചും ശില്‍പ സംസാരിച്ചെന്നാണു വിവരം. മൊബൈല്‍ ആപ്ലികേഷനുകള്‍ വഴി അശ്ലീല ഉള്ളടക്കം നിര്‍മിച്ചതിനും സ്ട്രീം ചെയ്തതിനുമാണു കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബംഗ്ലാവില്‍ തിരച്ചില്‍ നടത്തിയ പൊലീസ് ശില്‍പയില്‍ നിന്നു മൊഴിയെടുത്തു. അതേസമയം കേസില്‍ ശില്‍പയ്ക്കു പങ്കാളിത്തമുണ്ടെന്നതിന്റെ തെളിവുകള്‍ ഇതുവരെ കിട്ടിയില്ലെന്നാണു പൊലീസ് പറയുന്നത്.
Keywords: 'What Was The Need...?' Shilpa Shetty Shouted At Raj Kundra During Search, Mumbai, News, Cinema, Actress, Bollywood, Business Man, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.