മമ്മൂട്ടിയുടെ സൗന്ദര്യവും പണവും തമ്മില്‍ ബന്ധമുണ്ടോ? സീമ പറയുന്നത് നോക്കൂ, മമ്മൂട്ടി പ്രസവിച്ചിട്ടുമില്ല

 


(www.kvartha.com 24.11.2016) മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച നടി സീമയുടെ വാക്കുകള്‍ ഇന്ന് സിനിമാ ലോകത്ത് ചര്‍ച്ചയായിരിക്കയാണ്. 1980- 90കളില്‍ മലയാള സിനിമകളിലെ ഏറ്റവും മികച്ച ചിത്രങ്ങളിലെ താരജോഡികളായിരുന്നു മമ്മൂട്ടിയും സീമയും.

സന്ധ്യയ്‌ക്കെന്തിന് സിന്ധൂരം, അടിയൊഴുക്കുകള്‍, കരിമ്പിന്‍ പൂവിനക്കരെ, അനുബന്ധം, ഇടനിലങ്ങള്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പിന്നീട് വിവാഹത്തോടെ കുറച്ചുനാള്‍ സീമ സിനിമയില്‍ നിന്നും വിട്ടുനിന്നു. തിരിച്ചെത്തിയെങ്കിലും നായിക വേഷങ്ങളില്‍ നിന്നും അകന്നു.

തന്റെയൊപ്പം അഭിനയം തുടങ്ങിയവര്‍ പ്രായത്തിന്റെ പിടിയിലായപ്പോഴും മമ്മൂട്ടിയുടെ സൗന്ദര്യവും ആരോഗ്യവും എന്നും ചര്‍ച്ചയാണ്. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ മെഗാസ്റ്റാറിന്റെ സൗന്ദര്യത്തെക്കുറിച്ച് സീമയോട് ചോദിച്ചപ്പോള്‍ സീമ പ്രതികരിച്ചത് ഇങ്ങനെയാണ്.

മമ്മൂട്ടി ഇപ്പോഴും ഏറെ സുന്ദരനായിരിക്കുന്നല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് മമ്മൂട്ടിയുടെ സൗന്ദര്യം പണവും പ്രശസ്തിയും കുടുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ് ,പിന്നെ മമ്മൂട്ടി പ്രസവിച്ചിട്ടുമില്ലല്ലോ എന്നായിരുന്നു സീമയുടെ പ്രതികരണം.

സീമയും ജയനും ചേര്‍ന്ന് അവിസ്മരണീയമാക്കിയ കണ്ണും കണ്ണും എന്ന ഗാനവും പരിപാടിക്കിടെ കേള്‍പ്പിച്ചു. ഈ ഗാനം മമ്മൂക്കയും അവതരിപ്പിച്ചിട്ടുണ്ടല്ലോ എന്ന് അവതാരക സൂചിപ്പിച്ചപ്പോള്‍ അത് മമ്മൂട്ടി കുളമാക്കിയെന്നും സീമ പറഞ്ഞു. മമ്മൂക്ക ഇത് കേള്‍ക്കില്ലേ എന്ന ചോദ്യത്തിന് കേള്‍ക്കട്ടെ എന്നും താരം പറഞ്ഞു. അതേസമയം സീമയുടെ വാക്കുകളോട് മമ്മൂട്ടിയുടെ പ്രതികരണം എങ്ങനെയാണെന്ന് കാത്തിരുന്ന് കാണാം.

മമ്മൂട്ടിയുടെ സൗന്ദര്യവും പണവും തമ്മില്‍ ബന്ധമുണ്ടോ? സീമ പറയുന്നത് നോക്കൂ, മമ്മൂട്ടി പ്രസവിച്ചിട്ടുമില്ല

Also Read:
അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ ദുരൂഹത; മരിച്ചത് വിഷം അകത്തുചെന്ന്, അധ്യാപികയെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം, വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം പരിയാരത്തേക്ക്

Keywords: Seema, Mammootty, Beauty, Marriage, Actress, Jayan, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia