കൈനിറയെ ചിത്രങ്ങളുമായി വൈശാഖ്

 


തിരുവനന്തപുരം: (www.kvartha.com 25.04.2017) മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും ഹിറ്റായ പുലിമുരുഗന് ശേഷം വൈശാഖ് പുതിയ സിനിമകളുടെ തിരക്കുകളിലേക്ക്. ആര്യയെ കേന്ദ്രകഥാപാത്രമാക്കി മലയാളത്തിലും തമിഴിലുമായാണ് ആദ്യ ചിത്രം. ഇതിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി.

ആര്യയെ നായകനാക്കിയ ചിത്രത്തിന് ശേഷം ജയറാമിനെയും മമ്മൂട്ടിയെയും നായകരാക്കി രണ്ട് ചിത്രങ്ങളും പദ്ധതിയിലുണ്ട്. മമ്മൂട്ടി ചിത്രത്തിന് രാജ 2 എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്ന് ചിത്രങ്ങലും വലിയ മുതൽമുടക്കിലായിരിക്കും നിർമിക്കുക.

 കൈനിറയെ ചിത്രങ്ങളുമായി വൈശാഖ്

അമീറിൻറെ ശാന്തന ദേവൻ, സുന്ദർ സിയുടെ സംഘമിത്ര എന്നീ ചിത്രങ്ങളിലാണിപ്പോൾ ആര്യ അഭിനയിക്കുന്നത്. വൈശാഖിൻറെ ആര്യ ചിത്രത്തിലെ മറ്റ് താരങ്ങളെ നിശ്ചയിച്ച് വരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Arya in the lead role in Vysakh's new Film. It will be a bilingual film in Malayalam and Tamil.

Key Words: Cinema, Entertainment, Pulimurugan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia