അമ്മയില്‍ നിന്ന് രാജിവെച്ചത് ധീരമായ നടപടി; നടിമാര്‍ക്ക് പിന്തുണയുമായി വിഎസും

 


കൊച്ചി: (www.kvartha.com 27.06.2018) താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ രംഗത്ത്. സ്ത്രീവിരുദ്ധ നിലപാട് ചൂണ്ടിക്കാട്ടി അമ്മ എന്ന സിനിമാ സംഘടനയില്‍നിന്ന് നാല് വനിതകള്‍ രാജിവെച്ചത് ധീരമായ നടപടിയാണെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവെച്ചിട്ടുള്ളതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് തരിമ്പ് പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും വി എസ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവന, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍ എന്നിവരാണ് അമ്മയില്‍ നിന്ന് രാജി വച്ചത്.

അമ്മയില്‍ നിന്ന് രാജിവെച്ചത് ധീരമായ നടപടി; നടിമാര്‍ക്ക് പിന്തുണയുമായി വിഎസും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Kochi, News, Amma, Cinema, Entertainment, Cinema, V.S Achuthanandan, Actress, VS Achuthanandan supports actress' on resigning from AMMA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia