ഐശ്വര്യറായിയും കാമുകന്മാരായിരുന്ന സല്‍മാന്‍ ഖാന്‍, വിവേക് ഒബ്‌റോയി എന്നിവരും ഭര്‍ത്താവ് അഭിഷേക് ബച്ചനും മകളും ഉള്‍പ്പെട്ട ചിത്രങ്ങളെ എക്‌സിറ്റ് പോളുമായി ബന്ധിപ്പിച്ച ട്രോള്‍ ഷെയര്‍ ചെയ്ത് വിവേക് ഒബ്‌റോയ്; പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് തടിതപ്പി; പിന്നാലെ വനിതാ കമ്മിഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: (www.kvartha.com 21.05.2019) മുന്‍ മിസ് വേള്‍ഡും ബോളിവുഡ് താരവുമായ ഐശ്വര്യറായിയും കാമുകന്മാരായിരുന്ന സല്‍മാന്‍ ഖാന്‍, വിവേക് ഒബ്‌റോയി എന്നിവരും ഭര്‍ത്താവ് അഭിഷേക് ബച്ചനും മകളും ഉള്‍പ്പെട്ട ചിത്രങ്ങളെ എക്‌സിറ്റ് പോളുമായി ബന്ധിപ്പിച്ച ട്രോള്‍ ഷെയര്‍ ചെയ്ത് നടന്‍ വിവേക് ഒബ്‌റോയ്.

ഇതിനെതിരെ പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ ഐശ്വര്യ റായ് ബച്ചനെ അധിക്ഷേപിച്ച ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടന്‍ തടിതപ്പി. തിങ്കളാഴ്ച ഷെയര്‍ ചെയ്ത ട്വീറ്റിന് ചൊവ്വാഴ്ച രാവിലെയാണ് ഒബ്‌റോയ് മാപ്പ് പറഞ്ഞത്. എക്‌സിറ്റ് പോളുകളെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സ്ത്രീ വിരുദ്ധ ട്രോളാണ് ഒബ്‌റോയി ട്വീറ്റ് ചെയ്തത്.

ഐശ്വര്യറായിയും കാമുകന്മാരായിരുന്ന സല്‍മാന്‍ ഖാന്‍, വിവേക് ഒബ്‌റോയി എന്നിവരും ഭര്‍ത്താവ് അഭിഷേക് ബച്ചനും മകളും ഉള്‍പ്പെട്ട ചിത്രങ്ങളെ എക്‌സിറ്റ് പോളുമായി ബന്ധിപ്പിച്ച ട്രോള്‍ ഷെയര്‍ ചെയ്ത് വിവേക് ഒബ്‌റോയ്; പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് തടിതപ്പി; പിന്നാലെ വനിതാ കമ്മിഷന്റെ നോട്ടീസ്

ഐശ്വര്യറായിയും അവരുടെ കാമുകന്മാരായിരുന്ന സല്‍മാന്‍ ഖാന്‍, വിവേക് ഒബ്‌റോയി എന്നിവരും ഭര്‍ത്താവ് അഭിഷേക് ബച്ചനും മകളും ഉള്‍പ്പെട്ട ചിത്രങ്ങളെ എക്‌സിറ്റ് പോളുമായി ബന്ധിപ്പിച്ചാണ് ട്രോള്‍. വിവേക് ഒബ്‌റോയ് ഇതു ഷെയര്‍ ചെയ്തതോടെ ട്വിറ്ററില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നാലെ ദേശീയ വനിതാ കമ്മിഷന്‍ നടനു നോട്ടീസ് നല്‍കുകയും ചെയ്തു.

ഐശ്വര്യറായിയും കാമുകന്മാരായിരുന്ന സല്‍മാന്‍ ഖാന്‍, വിവേക് ഒബ്‌റോയി എന്നിവരും ഭര്‍ത്താവ് അഭിഷേക് ബച്ചനും മകളും ഉള്‍പ്പെട്ട ചിത്രങ്ങളെ എക്‌സിറ്റ് പോളുമായി ബന്ധിപ്പിച്ച ട്രോള്‍ ഷെയര്‍ ചെയ്ത് വിവേക് ഒബ്‌റോയ്; പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് തടിതപ്പി; പിന്നാലെ വനിതാ കമ്മിഷന്റെ നോട്ടീസ്

'തന്റെ പ്രവൃത്തി ഏതെങ്കിലും സ്ത്രീക്ക് തെറ്റായി തോന്നിയെങ്കില്‍ അതു പരിഹരിക്കേണ്ടതാണ്. മാപ്പ് പറയുന്നു. ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നു. ഒറ്റനോട്ടത്തില്‍ തമാശയും നിരുപദ്രവകരമെന്നും തോന്നുന്നത്, മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി 2000ല്‍ അധികം പെണ്‍കുട്ടികളെ ശാക്തീകരിക്കാനായി താന്‍ സമയം ചെലവിട്ടിരുന്നു. ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നതു തനിക്കു ചിന്തിക്കാന്‍ പോലുമാകില്ല' എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

വിഷയത്തില്‍ മാപ്പു പറയേണ്ടതില്ലെന്ന നിലപാടാണ് വിവേക് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ അദ്ദേഹത്തിന്റെ മനസ് മാറുകയായിരുന്നു. 'മാപ്പു പറയുന്നതിനു പ്രശ്‌നമില്ല. എന്നാല്‍ എന്തു തെറ്റാണു താന്‍ ചെയ്തതെന്നു പറയണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് പറയും. തെറ്റ് ചെയ്തതായി തോന്നുന്നില്ല. ആളുകള്‍ വെറുതെ ഇത് വലിയ സംഭവമാക്കുന്നതാണ്.

ആ തമാശയില്‍ ചിരിക്കുകയാണ് ഞാന്‍ ചെയ്തത്. ട്രോള്‍ ഉണ്ടാക്കിയ ആളുടെ സര്‍ഗവൈഭവത്തെ അഭിനന്ദിക്കുന്നു. പടത്തിലുള്ളവര്‍ക്കു പ്രശ്‌നമൊന്നുമില്ല. ബാക്കിയുള്ളവര്‍ക്കാണു പ്രശ്‌നം' എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഒബ്‌റോയി തിങ്കളാഴ്ച പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vivek Oberoi Apologises Amid Anger Over Aishwarya Rai Meme, Deletes Tweet, New Delhi, News, Controversy, Cine Actor, Actress, Aishwarya Rai, Criticism, Twitter, Cinema, Entertainment, Bollywood, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia