ആവേശം കൂടി; 'വില്ലന്‍' സിനിമയിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെ ആരാധകനെ പോലീസ് കയ്യോടെ പൊക്കി
Oct 27, 2017, 11:53 IST
കണ്ണൂര്‍: (www.kvartha.com 27.10.2017) മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തില്‍ എത്തുന്ന 'വില്ലന്‍' സിനിമയും മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത 'വില്ലന്‍' വെള്ളിയാഴ്ച യാണ് റിലീസ് ചെയ്തത്. രാവിലെ എട്ടു മണിക്ക് കണ്ണൂര്‍ സവിത തിയറ്ററില്‍ ഫാന്‍സ് ഷോ ഏര്‍പ്പാടാക്കിയിരുന്നു.
അതിനിടെ 'വില്ലന്‍' സിനിമയുടെ ആദ്യഷോ കാണാന്‍ തിയറ്ററിലെത്തിയ യുവാവ് ആവേശം കൂടി മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു സിനിമയുടെ സീനുകള്‍ പകര്‍ത്തി തുടങ്ങി. എന്നാല്‍ പുതിയ സിനിമയിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതു കണ്ടു വിതരണക്കാരുടെ പ്രതിനിധി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മലയോരമേഖലയായ ചെമ്പന്തൊട്ടിയില്‍ നിന്നുള്ള മുപ്പത്തിമൂന്നുകാരനായ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണു പിടിയിലായത്. നാനൂറോളം സീറ്റുള്ള തിയേറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാന്‍സുകാര്‍ മുന്‍കൂട്ടി വാങ്ങിയാണു പ്രദര്‍ശനമൊരുക്കിയത്. അതിനിടയിലാണു യുവാവ് സ്റ്റണ്ട് രംഗത്തില്‍ ആവേശം മൂത്ത് മൊബൈലില്‍ പകര്‍ത്തിയത്. പടം വിതരണം ചെയ്യുന്ന മാക്‌സ് ലാബിന്റെ പ്രതിനിധി ഇത് കാണാനിടയായതോടെ കയ്യോടെ പിടിച്ചു പോലീസിനെ ഏല്‍പിക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ സിനിമയോടുള്ള ആരാധനമൂത്ത് പടം കാണാന്‍ ചെമ്പന്തൊട്ടിയില്‍ നിന്നു പുലര്‍ച്ചെ പുറപ്പെട്ടാണു യുവാവു നഗരത്തിലെത്തിയത്. അതേസമയം ആരാധനയും ആവേശവും മൂത്തു ചെയ്തു പോയതാണെന്നും, പടം ചോര്‍ത്താനോ വ്യാജപകര്‍പ്പുണ്ടാക്കാനോ ഒന്നും യുവാവിനു പരിപാടിയുണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു.

Also Read:
പ്രതിയാണെന്നാരോപിച്ച് കാസര്‍കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും വാച്ചും മൊബൈല്‍ ഫോണും കൈക്കലാക്കിയ തെലുങ്കാന പോലീസ് സംഘത്തിനെതിരെ അന്വേഷണം ഊര്‍ജിതമാക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Villain movie piracy fab from Kannur; Caught by police, Kannur, Cinema, Entertainment, Director, Police, Mobil Phone, Theater, News, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.