Vikram Tamil Movie | ഉലകനായകന്റെ 'വിക്രം' റിലീസിന് മുമ്പേ 100 കോടി ക്ലബില്‍; '36 വര്‍ഷത്തെ തപസ്', വൈറലായി സംവിധായകന്റെ കുറിപ്പ്

 


ചെന്നൈ: (www.kvartha.com) ഉലകനായകന്‍ കമല്‍ ഹാസന്‍ നായകനായി എത്തിയ 'വിക്രം' എന്ന ചിത്രം റിലീസിന് മുമ്പേ തന്നെ 100 കോടി ക്ലബില്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം പുറത്തുവിട്ടത്. ഡിസ്‌നി ഹോട്സ്റ്റാര്‍ ആണ് അഞ്ചു ഭാഷകളിലെയും സാറ്റലൈറ്റ്, ഒടിടി വിതരണാവകാശം സ്വന്തമാക്കിയത്.

Vikram Tamil Movie | ഉലകനായകന്റെ 'വിക്രം' റിലീസിന് മുമ്പേ 100 കോടി ക്ലബില്‍; '36 വര്‍ഷത്തെ തപസ്', വൈറലായി സംവിധായകന്റെ കുറിപ്പ്

അതേസമയം, 'വിക്ര'ത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് കമലഹാസനൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ച കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. തന്റെ ജീവിതത്തിലെ മുപ്പത്തി ആറു വര്‍ഷത്തെ തപസാണ് ഉലകനായകനോടൊപ്പമുള്ള വിക്രം സിനിമ എന്നാണ് അദ്ദേഹം കുറിച്ചത്. ലോകേഷിന്റെ സംവിധാന മികവിനെ കമല്‍ഹാസന്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്.
ജൂണ്‍ മൂന്നിന് 'വിക്രം' തീയേറ്ററിലെത്തും. ചിത്രത്തിന്റെ ട്രൈലെര്‍, ഓഡിയോ ലോഞ്ച് മേയ് 15ന് ആണ് നടക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മാണം. എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ എസ് ഡിസ്‌നി. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍.

Keywords: Chennai, News, National, Cinema, Entertainment, Viral, Kamal Hassan, Actor, Director, Vikram tamil movie ott rights movie enter into 100 crore club; Director's note goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia