വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ, അതുകൊണ്ട് പണം സേവ് ചെയ്തു വെയ്ക്കുകയാണ്; നായൻ താരയുമായുള്ള വിവാഹത്തെ കുറിച്ച് വിഘ്നേഷ്
Jun 28, 2021, 14:23 IST
ചെന്നൈ: (www.kvartha.com 28.06.2021) മനസിനക്കരെ എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലാണ് തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. മലയാളിയാണെങ്കിലും കുറച്ചു പടങ്ങൾ മാത്രമേ താരം മലയാളത്തിൽ ചെയ്തിട്ടുള്ളു. നിരവധി നായിക പ്രാധാന്യമുള്ള സിനിമകൾ ചെയ്ത താരത്തിന് ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ആന്ധ്രാ സർകാരിന്റെ നന്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ സംവിധായകന്‍ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏറെ വര്‍ഷങ്ങളായി ഇവര്‍ പ്രണയത്തിലാണെങ്കിലും വിവാഹത്തെ കുറിച്ച് മനസു തുറക്കുകയാണ് വിഘ്നേഷ് ശിവന്‍. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടയിലായിരുന്നു വിഘ്നേഷ് ഇക്കാര്യം പറഞ്ഞത്.
എന്നാൽ ഇപ്പോൾ സംവിധായകന്‍ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏറെ വര്‍ഷങ്ങളായി ഇവര്‍ പ്രണയത്തിലാണെങ്കിലും വിവാഹത്തെ കുറിച്ച് മനസു തുറക്കുകയാണ് വിഘ്നേഷ് ശിവന്‍. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടയിലായിരുന്നു വിഘ്നേഷ് ഇക്കാര്യം പറഞ്ഞത്.
എന്താണ് നയന്‍താര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാന്‍ കാത്തിരിക്കുന്നു,' എന്നാണ് വിഘ്നേഷ് ഉത്തരം നല്‍കുന്നത്.
മുന്‍പ് ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന്‍ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 'ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാന്‍. ഞങ്ങളുടെ ഫോകസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോള്‍ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോൾ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം എന്നാണ് അദ്ദേഹം പറഞ്ഞത്.
'നാനും റൗഡി താന്‍' (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
Keywords: News, Chennai, Nayan Thara, Entertainment, Film, India, National, Cinema, Director, Actress, Director Vighnesh, Vignesh Shivan says 'saving money for marriage' with Nayanthara; here's 5 other things he's revealed about her.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.