ജീവിക്കാൻ അനുയോജ്യമായ ലോകത്തിലെ ഏറ്റവും മികച്ച നഗരവും മോശം നഗരവും തെരഞ്ഞെടുത്തു, പ്രത്യേകത ഇവയാണ്

 


വിയെന്ന: (www.kvartha.com 14.03.2017) ജീവിക്കാൻ അനുയോജ്യമായ ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ഓസ്ട്രിയൻ തലസ്ഥാനമായ വിയെന്നയെ തെരഞ്ഞെടുത്തു. ഏറ്റവും മോശം നഗരമായി ഇറാഖിലെ ബാഗ്‌ദാദിനെയും തെരഞ്ഞെടുത്തു. മെർസേർസ് ക്വാളിറ്റി ഓഫ് സർവേ ആണ് ആനുവൽ റാങ്കിംഗ് പട്ടിക തയ്യാറാക്കിയത്.

രാഷ്ട്രീയം, ആരോഗ്യം, വിദ്യാഭ്യാസം, കുറ്റകൃത്യങ്ങൾ, വിനോദം, ഗതാഗതം എന്നിവയെ മാനദണ്ഡമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. പേര് കേട്ട സ്ഥലങ്ങളായ ലണ്ടൻ, പാരീസ്, ടോക്കിയോ, ന്യൂയോർക്ക് സിറ്റി എന്നീ നഗരങ്ങൾക്ക് ആദ്യ 30 ൽ ഇടം നേടാനായില്ല.

 ജീവിക്കാൻ അനുയോജ്യമായ ലോകത്തിലെ ഏറ്റവും മികച്ച നഗരവും മോശം നഗരവും തെരഞ്ഞെടുത്തു, പ്രത്യേകത ഇവയാണ്

സിംഗപ്പൂരാണ് ഏഷ്യയിലെ ഏറ്റവും മികച്ച നഗരം (25), സാൻഫ്രാൻസിസ്കോ (29) മികച്ച അമേരിക്കൻ നഗരമായി തെരഞ്ഞെടുക്കപ്പെട്ടു. ആഫ്രിക്കൻ നഗരമായ ദർബാൻ (87)ആണ് ഏറ്റവും മികച്ച ആഫ്രിക്കൻ നഗരം.

ഭക്ഷണ സംസ്കാരം, മ്യൂസിയം, തിയേറ്ററുകൾ, സംഗീത നാടക ശാല, മികച്ച ഗതാഗത സൗകര്യം എന്നിവയൊക്കെയാണ് വിയെന്നയെ ഈ പദവി നേടാൻ കാരണമാക്കിയത്. അക്രമവും കലാപങ്ങളുമാണ് ബാഗ്‌ദാദിനെ ഏറ്റവും പിന്നിലാക്കിയത്. സ്വിറ്റ്സർലാന്റിലെ സുരിച്, ന്യൂസിലൻഡിലെ ഓക്ക്‌ലാൻഡ്, ജർമനിയിലെ മ്യൂനിച്, കാനഡയിലെ വാങ്കോവർ എന്നിവയാണ് ആദ്യ അഞ്ച് നഗരങ്ങൾ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Vienna again ranked world’s nicest city to live in, and Baghdad the worst. Vienna, Austria’s grand capital on the Danube river, has topped consulting firm Mercer’s list of cities offering the highest quality of life for the eighth year in a row, while Baghdad is again considered the worst place to live.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia