കുപ്പത്തൊട്ടി, നിങ്ങളൊരു ജഡ്ജിയാണോ? യൂട്യൂബ് ചാനല്‍ ലൈവ് അഭിമുഖത്തില്‍ ലക്ഷ്മിക്കെതിരെ അസഭ്യവര്‍ഷവുമായി വനിത, വീഡിയോ

 



ചെന്നൈ: (www.kvartha.com 21.07.2020) ലൈവ് അഭിമുഖത്തില്‍ നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണനെ ചീത്ത വിളിച്ച് നടി വനിത വിജയകുമാര്‍. പീറ്റര്‍ പോളുമായുള്ള വിവാഹം കഴിഞ്ഞതോടെ വനിതയ്ക്ക് പിന്നാലെയുള്ള വിവാദങ്ങള്‍ തുടരുകയാണ്. നേരത്തെ വനിതയും പീറ്റര്‍ പോളും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ലക്ഷ്മി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. കൂടാതെ പീറ്റര്‍ പോളിന്റെ മുന്‍ഭാര്യ എലിസബത്തുമായി ലക്ഷ്മി രാമകൃഷ്ണന്‍ നടത്തിയ അഭിമുഖവും വൈറലായിരുന്നു.

ഇരുവരെയും പങ്കെടുപ്പിച്ച് സ്വകാര്യ യൂട്യൂബ് ചാനല്‍ ലൈവ് അഭിമുഖം സംഘടിപ്പിച്ചതിന് പിന്നാലെ വനിത ശരിക്കും ചൂടായി സംസാരിക്കുകയും അസഭ്യവര്‍ഷവും ചൊരിയുന്നുണ്ട് ലൈവില്‍. താന്‍ ചര്‍ച്ചയ്ക്കു വേണ്ടിയല്ല അഭിമുഖത്തിനെത്തിയതെന്നും ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയെ പരസ്യമായി രണ്ട് പറയാനാണ് വന്നതെന്നും പറഞ്ഞുകൊണ്ടാണ് വനിത പൊട്ടിത്തെറിച്ചത്. ലക്ഷ്മിയെ മറുപടി പറയാന്‍ അനുവദിക്കാതെയായിരുന്നു വനിത ആരോപണങ്ങള്‍ നിരത്തിയത്.

കുപ്പത്തൊട്ടി, നിങ്ങളൊരു ജഡ്ജിയാണോ? യൂട്യൂബ് ചാനല്‍ ലൈവ് അഭിമുഖത്തില്‍ ലക്ഷ്മിക്കെതിരെ അസഭ്യവര്‍ഷവുമായി വനിത, വീഡിയോ

'രണ്ട് പേരുടെ ഇടയില്‍ നടന്ന ഒരു കാര്യത്തെക്കുറിച്ച് പുറത്ത് നിന്നുള്ളയാള്‍ക്ക് എന്ത് കൊള്ളരുതായ്മയും പറയാമോ? നിങ്ങള്‍ ഇതിനിടയില്‍ ആരാണ്? എന്താണ് നിങ്ങളുടെ പ്രശ്‌നം. നിങ്ങളൊരു ജഡ്ജിയാണോ? എവിടുത്തെ ജഡ്ജിയാണ്. വിവാഹപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യത? ചാനലില്‍ വന്നിരുന്ന് നിഷ്‌കളങ്കരായ ജനങ്ങളുടെ ജീവിതത്തില്‍ ഇടപെട്ട് അവരുടെ ജീവിതം നശിപ്പിക്കുന്നു.' വനിത ആരോപിക്കുന്നു.

എന്നാല്‍ ഒരു അവതാരകന്‍ വിളിച്ചിട്ടാണ് താന്‍ ലൈവില്‍ എത്തിയതെന്നും ഇങ്ങനെ തെരുവില്‍ വഴക്കും ബഹളുമായി നടക്കുന്ന സ്ത്രീയുമായി സംസാരിക്കാന്‍ താല്‍പര്യവുമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി. ഇതിന് പിന്നാലെ വനിത വീണ്ടും അസഭ്യവര്‍ഷം നടത്തുകയായിരുന്നു.

'നീ ആരാണ് പുരുഷനെ മോശം പറയാന്‍. നിന്നെ പോറ്റുന്ന പുരുഷനാണ് മോശക്കാരന്‍. ഒരാളെയും ഇനി ഇങ്ങനെ വിളിക്കാന്‍ പാടില്ല. പൈസയ്ക്കു വേണ്ടി ഒരു കുടുംബത്തെയും തകര്‍ക്കരുത്. കുപ്പത്തൊട്ടിയാണ് നീ. തെരുവില്‍ വഴക്കു കൂടുന്നത് ആരാണ്. മറുപടി പറ. ചെരുപ്പൂരി അടിക്കും നിന്നെ. നീ ആരാണെന്ന് എനിക്ക് ശരിക്ക് അറിയാം. ഞാനും സിനിമയില്‍ തന്നെയുള്ള ആളാണ്' -വനിത ചൂടായി സംസാരിക്കുന്നു.

അസഭ്യവര്‍ഷം കൂടിയതോടെ ലക്ഷ്മി രാമകൃഷ്ണന്‍ ഫോണ്‍ കട്ട് ചെയ്ത് അഭിമുഖം പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ ട്രോളുകളും സജീവമായി.

Keywords: News, National, India, Chennai, Entertainment, Cinema, Actor, Marriage, YouTube, Live Telecast, Vanitha Vijayakumar against Lakshmi Ramakrishnan On live Interview
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia