കിഷനും ചന്ദ്രകല പൂര്‍ണിമയും ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; സിനിമാ നടികളെ അമേരിക്കയില്‍ കാഴ്ചവെച്ച് സമ്പാദിച്ചത് കോടികള്‍, നടിമാരെ എത്തിക്കുന്നത് ഫിലിം ഷോയുടെ പേരില്‍

 


ഹൈദരാബാദ്: (www.kvartha.com 15.06.2018) കിഷനും ചന്ദ്രകല പൂര്‍ണിമയും ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സിനിമാ നടികളെ അമേരിക്കയില്‍ കാഴ്ചവെച്ച് സമ്പാദിച്ചത് കോടികള്‍. നടിമാരെ എത്തിക്കുന്നത് ഫിലിം ഷോയുടെ പേരില്‍.

തെലുങ്ക്- കന്നട സിനിമാ നടികളെ ഉപയോഗിച്ചാണ് സംഘം അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിവന്നിരുന്നത്. ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ ദമ്പതികളായ കിഷന്‍ മൊഡുഗുമുടി, ചന്ദ്രകല പൂര്‍ണിമ എന്നിവരാണ് കഴിഞ്ഞദിവസം യുഎസിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്‍സി(എച്ച്എസ്എ)യുടെ പിടിയിലായത്.

 കിഷനും ചന്ദ്രകല പൂര്‍ണിമയും ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; സിനിമാ നടികളെ അമേരിക്കയില്‍ കാഴ്ചവെച്ച് സമ്പാദിച്ചത് കോടികള്‍, നടിമാരെ എത്തിക്കുന്നത് ഫിലിം ഷോയുടെ പേരില്‍

മുന്‍പ് തെലുങ്ക് സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായി പ്രവര്‍ത്തിച്ചിട്ടുള്ള ദമ്പതികള്‍ അനധികൃതമായാണ് യുഎസില്‍ താമസിച്ചിരുന്നത്. കോണ്‍ഫറന്‍സുകളിലും മറ്റും പങ്കെടുക്കാനെന്ന വ്യാജേന നടിമാരെയും ജൂനിയര്‍ ആര്‍ടിസ്റ്റുകളെയും അമേരിക്കയിലെത്തിച്ച് ആവശ്യക്കാര്‍ക്കു നല്‍കുകയായിരുന്നു ഇവരുടെ പതിവ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഷിക്കാഗോയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന റെയ്ഡിലാണു സംഘം പിടിയിലായത്. പിടിലാകുമ്പോള്‍ അഞ്ചു നടികള്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന വിമാന ടിക്കറ്റുകള്‍, വിവിധ രേഖകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഗര്‍ഭ നിരോധന ഉറകള്‍ തുടങ്ങിയവയും കണ്ടെടുത്തതായി അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിസ അപേക്ഷിച്ചു കൊണ്ടുള്ള അമേരിക്കയിലെ തെലുങ്ക് സംഘടനയായ അമേരിക്കല്‍ തെലുങ്ക് അസോസിയേഷന്റെ കത്തും കണ്ടെത്തിയിട്ടുണ്ട്. ബി1-ബി2 വിസയിലാണ് നടികള്‍ യുഎസില്‍ എത്തിയിരിക്കുന്നത്.

Keywords: US feds bust Tollywood immoral racket in Chicago, Hyderabad, News, America, Cinema, Actress, Coupels, Arrested, Court, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia