തകര്‍പ്പന്‍ ഹിറ്റായി 'ജെല്ലിക്കെട്ടി'ന്റെ ട്രെയിലര്‍; യൂട്യൂബ് ട്രന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍

 


(www.kvartha.com 29.09.2019) ടീസറിന് പിന്നാലെ തകര്‍പ്പന്‍ ഹിറ്റായി ലിജോ ജോസ് പെലിശ്ശേരി ചിത്രം 'ജെല്ലിക്കെട്ടി'ന്റെ ട്രെയിലര്‍. യൂട്യൂബ് ട്രന്‍ഡിങ്ങില്‍ നമ്പര്‍ വണ്ണാണ് ചിത്രത്തിന്റെ ട്രെയിലര്‍. ചിത്രത്തിന്റെ സ്വഭാവം വിളിച്ചുപറയുന്ന ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച്ച രാത്രി എട്ടുമണിക്കാണ്് ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തത്. ഇതിനോടകം തന്നെ ആറര ലക്ഷം ആളുകളാണ് ട്രെയിലര്‍ കണ്ടത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ജെല്ലിക്കെട്ട് ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യസംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടൊറന്റോ ചലച്ചിത്രമേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. മേളയില്‍ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.എസ് ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

തകര്‍പ്പന്‍ ഹിറ്റായി 'ജെല്ലിക്കെട്ടി'ന്റെ ട്രെയിലര്‍; യൂട്യൂബ് ട്രന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Cinema, Malayalam, Entertainment, YouTube, News, Movie, Hit, Trailer of'Jellikettu' Goes Viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia