Trailer | ഭരതും വാണി ഭോജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ഹൊറര്‍ ത്രിലര്‍ ചിത്രം മിറലിന്റെ ട്രെയിലര്‍ പുറത്ത്
Nov 5, 2022, 17:58 IST
ചെന്നൈ: (www.kvartha.com) ഭരതും വാണി ഭോജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ഹൊറര്‍ ത്രിലര്‍ ചിത്രം മിറലിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 11 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ 1.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.
രാക്ഷസന്‍ എന്ന സ്ലാഷര്‍ സൈകോളജികല്‍ ത്രിലര്‍ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിര്‍മാണക്കംപനി ആക്‌സസ് ഫിലിം ഫാക്റ്ററി നിര്‍മിച്ച പുതിയ ചിത്രമാണ് ഇത്. എം ശക്തിവേലാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
കെ എസ് രവികുമാര്‍, മീര കൃഷ്ണന്‍, രാജ്കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഭരത് നായകനാവുന്ന ചിത്രമാണിത്.
അതേസമയം മിറല്‍ കൂടാതെ മറ്റു ചില ചിത്രങ്ങളും ഭരതിന്റേതായി പുറത്തുവരാനുണ്ട്. ഷങ്കറിന്റെ ബോയ്‌സ് എന്ന ചിത്രത്തിലൂടെ 2003 ലാണ് ഭരത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതേസമയം വിഷ്ണു വിശാലും അമല പോളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച രാക്ഷസന്‍ കേരളത്തിലും വലിയ വിജയം നേടിയ ചിത്രമായിരുന്നു.
Keywords: News,National,India,chennai,Entertainment,Theater,Top-Headlines,Cinema,Social-Media, Trailer of Miral starring Bharath and Vani Bhojan out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.