ഇളയരാജയുടെ മാജിക് ഒരിക്കല്‍ കൂടി; തെന്നിന്ത്യന്‍ സൂപ്പര്‍താരം ശ്രിയ ശരണിനൊപ്പം അതിഥി വേഷത്തില്‍ നടി നിത്യാ മേനോനും, പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന 'ഗമന'ത്തിന്റെ ട്രെയ്ലര്‍ പുറത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഹൈദരാബാദ്: (www.kvartha.com 11.11.2020) തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഗമനത്തിന്റെ ട്രൈലെര്‍ പുറത്തുവിട്ടു. ഇളയരാജയുടെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ശ്രിയ ശരണ്‍ ആണ് നായിക. നടി നിത്യാ മേനോന്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Aster mims 04/11/2022

ഗായിക ശൈലപുത്രി ദേവി ആയിട്ടാണ് നിത്യ ഗമനത്തില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രം ശ്രിയയുടെ തിരിച്ചുവരവായിരിക്കുമെന്നാണ് റിപോര്‍ട്ട്.

ഇളയരാജയുടെ മാജിക് ഒരിക്കല്‍ കൂടി; തെന്നിന്ത്യന്‍ സൂപ്പര്‍താരം ശ്രിയ ശരണിനൊപ്പം അതിഥി വേഷത്തില്‍ നടി നിത്യാ മേനോനും, പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന 'ഗമന'ത്തിന്റെ ട്രെയ്ലര്‍ പുറത്ത്


രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജന റാവു തന്നെയാണ്. ക്യാമറ ജ്ഞാന ശേഖര്‍ വി എസ്, സംഭാഷണം സായ് മാധവ് ബുറ, എഡിറ്റിംഗ് രാമകൃഷ്ണ അറം. പി ആര്‍ ഒ ആതിര ദില്‍ജിത്ത് ആണ്.

Keywords:  News, National, India, Film, Cinema, Entertainment, Music Director, Actress, Tamil, Malayalam, Trailer of Gamanam released: Multilingual anthology stars Shriya Saran, Nithya Menon
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia