വിവാഹ വാര്‍ഷിക ചിത്രങ്ങള്‍ പങ്കുവെച്ച് ടൊവിനോ

 


കൊച്ചി: (www.kvartha.com 25.10.2020) വിവാഹ വാര്‍ഷിക ചിത്രങ്ങള്‍ പങ്കുവെച്ച് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. തന്റെ ആറാം വിവാഹവാര്‍ഷികാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ടൊവിനോ പങ്കുവെച്ചത്. ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. കേക്ക് മുറിച്ച് ഭാര്യ ലിഡിയയ്ക്ക് മധുരം നല്‍കുന്ന ടൊവിനോയെ ആണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. ടൊവിനോയുടെ പിതാവടക്കമുള്ള കുടുംബാംഗങ്ങളും ചിത്രത്തിലുണ്ട്.

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ടൊവിനോ, ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും ബ്രേക്ക് എടുത്ത് ഇരിങ്ങാലക്കുടയിലെ വീട്ടില്‍ ഇപ്പോള്‍ വിശ്രമത്തിലാണ് . വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ ജീവിതസഖിയാക്കുന്നത്. 
വിവാഹ വാര്‍ഷിക ചിത്രങ്ങള്‍ പങ്കുവെച്ച് ടൊവിനോ

പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് ടൊവിനോ തന്നെ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2012 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്.

രണ്ടു കുട്ടികളാണ് ദമ്പതികള്‍ക്ക് ഉള്ളത്. ഇസയും തഹാനും. കഴിഞ്ഞ ജൂണില്‍, ലോക്ക് ഡൗണിനിടെയാണ് തഹാന്‍ ജനിച്ചത്. മകന്റെ മാമോദീസ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും അടുത്തിടെ താരം പങ്കുവച്ചിരുന്നു.

Keywords:  Tovino sharing wedding anniversary pictures, Kochi, News, Cinema, Actor, Social Media, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia