നടന്‍ ജയസൂര്യ സംസ്ഥാന ജൂറിയെ അപമാനിച്ചെന്ന് ജൂറി അധ്യക്ഷന്‍

 


തിരുവനന്തപുരം: (www.kvartha.com 01.04.2016) സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയെ നടന്‍ ജയസൂര്യ അപമാനിച്ചെന്ന് ജൂറി അധ്യക്ഷന്‍ മോഹന്‍. തനിക്ക് അഭിനയിക്കാന്‍ മാത്രമേ അറിയൂവെന്നാണ് ജയസൂര്യ അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ പറഞ്ഞത്.

തങ്ങള്‍ പണത്തിനും സ്വാധീനത്തിനും വഴങ്ങുന്നവരാണെന്നാണോ ജയസൂര്യ ഉദ്ദേശിച്ചതെന്നും, ജയസൂര്യയുടെ പ്രഖ്യാപനം തീര്‍ത്തും നികൃഷ്ടമായെന്നും മോഹന്‍ പറഞ്ഞു.

ദേശീയ അവാര്‍ഡിന് ചാര്‍ലി പരിഗണിക്കപ്പെടാതെ പോയതില്‍ സങ്കടമുണ്ട്. ചാര്‍ലി ഉണ്ടായിരുന്നുവെങ്കില്‍ മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് അമിതാഭച്ചനൊപ്പം ദുല്‍ഖറും മല്‍സരിച്ചേനേയെന്നും മോഹന്‍ പറഞ്ഞു.

നടന്‍ ജയസൂര്യ സംസ്ഥാന ജൂറിയെ അപമാനിച്ചെന്ന് ജൂറി അധ്യക്ഷന്‍


Keywords: Actor, Jayasurya, Cinema, Thiruvananthapuram, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia