ജ്ഞാനപീഠ പുരസ്കാര ജേതാവ് ഡോ. സി നാരായണ റെഡ്ഡി അന്തരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആന്ധ്രാപ്രദേശ്: (www.kvartha.com 12.06.2107) പ്രശസ്ത കവിയും ഗാനരചയിതാവുമായ ഡോ സി നാരായണ റെഡ്ഡി തിങ്കളാഴ്ച്ച രാവിലെ അന്തരിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കരിംനഗര്‍ ജില്ലയിലാണ് നാരായണ്‍ റെഡ്ഡി ജനിച്ചത്.

തെലുങ്ക് സാഹിത്യത്തിൽ രചിച്ച വിഖ്യാതമായ കവിതകൾ , കഥകൾ എന്നിവയിലൂടെ പ്രശസ്തനായ അദ്ദേഹം നിരവധി തെലുങ്ക് ചിത്രങ്ങൾക്കുവേണ്ടിയും ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
തെലുങ്ക് സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ധയേനായ നാരായണ്‍ റെഡ്ഡി 1962ൽ ഗുലേബകവലി കഥ എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങൾ രചിച്ചാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഏകദേശം മൂവായിരത്തോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

ജ്ഞാനപീഠ പുരസ്കാര ജേതാവ് ഡോ. സി നാരായണ റെഡ്ഡി അന്തരിച്ചു

1977 ൽ പത്മശ്രീയും 1992 പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1988ല്‍ വിശ്വംഭര എന്ന കവിതാ സമാഹാരത്തിന് സാഹിത്യരംഗത്തെ പരമോന്നത പുരസ്ക്കാരമായ ജ്ഞാനപീഠം അദ്ദേഹത്തിനു ലഭിച്ചിരുന്നു. സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങളുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Summary: Noted Telugu poet and writer C Narayana Reddy passed away on Monday morning in Hyderabad. He was rushed to a hospital following health complications and was declared dead.

Keywords: National, India, State, Andhra Pradesh, Padma awards, hospital, Poet, Song, Writer, Dead, Cinema, Litterateur, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script