സൂപ്പര്‍താരം വീണ്ടും വിവാദത്തില്‍; ഷൂട്ടിംഗ് സെറ്റില്‍ വെച്ച് തന്റെ ചെരുപ്പ് അഴിച്ചു മാറ്റാതിരുന്നതിന് അസിസ്റ്റന്റിനെ പരസ്യമായി തലയ്ക്കടിച്ചു

 


ആന്ധ്ര: (www.kvartha.com 04.08.2017) സൂപ്പര്‍താരം വീണ്ടും വിവാദത്തില്‍. ഷൂട്ടിംഗ് സെറ്റില്‍ വെച്ച് തന്റെ ചെരുപ്പ് അഴിച്ചു മാറ്റാതിരുന്ന അസിസ്റ്റന്റിനെ പരസ്യമായി തലയ്ക്കടിച്ചാണ് വീണ്ടും വിവാദത്തിലായത്. ആരാധകരോടും അസിസ്റ്റന്റ്മാരോടും മര്യാദവിട്ട് പെരുമാറുന്നതിലൂടെ എന്നും വിവാദത്തില്‍പ്പെടാറുള്ള തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയാണ് ഇപ്പോള്‍ വിവാദത്തിലായത്. ഇപ്പോള്‍ ഷൂട്ടിങ് സെറ്റില്‍വച്ച് പരസ്യമായി തന്റെ അസിസ്റ്റന്റിനെ തല്ലിയിരിക്കുകയാണ് നന്ദമുരി ബാലകൃഷ്ണ. സംഭവം ഏറെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

സംവിധായകന്‍ കെ.എസ്.രവികുമാറിന്റെ ഷൂട്ടിങ് സെറ്റില്‍വച്ചായിരുന്നു സംഭവം. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംവിധായകനുമായി നന്ദകുമാര്‍ എന്തോ സംസാരിച്ചുകൊണ്ടു നില്‍ക്കുകയാണ്. അതിനിടയില്‍ തന്റെ അസിസ്റ്റന്റിനെ അടുത്തേക്ക് വിളിച്ചു. അസിസ്റ്റന്റ് അടുത്ത് എത്തിയതും ഒന്നും പറയാതെ അയാളുടെ തലയില്‍ അടിച്ചു. എന്നിട്ട് തന്റെ ചെരുപ്പ് അഴിച്ചു മാറ്റാന്‍ ഓര്‍ഡര്‍ നല്‍കി. അസിസ്റ്റന്റ് ചെരുപ്പ് അഴിച്ചുമാറ്റുന്നതുവരെ സംവിധായകനുമായി നന്ദമുരി സംസാരം തുടര്‍ന്നു.

  സൂപ്പര്‍താരം വീണ്ടും വിവാദത്തില്‍; ഷൂട്ടിംഗ് സെറ്റില്‍ വെച്ച് തന്റെ ചെരുപ്പ് അഴിച്ചു മാറ്റാതിരുന്നതിന് അസിസ്റ്റന്റിനെ പരസ്യമായി തലയ്ക്കടിച്ചു

സംഭവം ആരോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു. തന്റെ അസിസ്റ്റന്റിനോടുളള നടന്റെ പെരുമാറ്റം അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് മാത്രമല്ല ടോളിവുഡിന് മുഴുവന്‍ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.

Also Read:
നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് മൊബൈല്‍ ഫോണും പണവും കൊള്ളയടിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



 Keywords: Telugu actor Nandamuri Balakrishna slaps assistant, video goes viral, Criticism, News, Director, Social Network, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia