പുതുച്ചേരിയിലെ ആഡംബര കാര്‍ രജിസ്‌ട്രേഷന്‍; നടന്‍ സുരേഷ് ഗോപിയെ മണിക്കൂറുകളോളം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
Dec 21, 2017, 13:54 IST
തിരുവനന്തപുരം: (www.kvartha.com 21.12.2017) പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ചെന്ന കേസില്‍ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഹൈക്കോടതി നിര്‍ദേശാനുസരണം വ്യാഴാഴ്ച രാവിലെ അദ്ദേഹം ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. പത്തര മണിയോടെ വഴുതക്കാട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയാണ് ചോദ്യം ചെയ്യലിന് വിധേയനായത്. എസ്.പി സന്തോഷ് കുമാറിന് മുമ്പാകെയാണ് അദ്ദേഹം ഹാജരായത്.
കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുകയും ആര്‍.സി രേഖകള്‍ പരിശോധിക്കുകയും ചെയ്ത അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. ആഡംബര കാറിന്റെ നികുതി വെട്ടിക്കാനായി പുതുച്ചേരിയില്‍ വ്യാജ രേഖകള്‍ ചമച്ച് കാര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും നടനില്‍ നിന്നും ചോദിച്ചറിയുന്നത്.
കാര്‍ രജിസ്റ്റര്‍ ചെയ്യാനായി വ്യാജ വിലാസത്തിലുള്ള രേഖകള്‍ ചമച്ചവരെപ്പറ്റിയുള്ള വിവരങ്ങളും സുരേഷ് ഗോപിയില്‍ നിന്ന് ശേഖരിക്കുന്നുണ്ട്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയശേഷം സുരേഷ് ഗോപിയെ വിട്ടയക്കും.
കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുരേഷ് ഗോപി പുതുച്ചേരിയില്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ആഡംബര കാറുകള്‍ക്ക് വന്‍തുക നികുതി നല്‍കേണ്ടി വരുമെന്നതിനാല്‍ അതൊഴിവാക്കുന്നതിനാണ് കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ആരോപണം. നികുതി വെട്ടിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിന് സുരേഷ് ഗോപിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്.
പുതുച്ചേരിയിലാണ് സുരേഷ് ഗോപിയുടെ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തത് എന്ന ആരോപണം ഉയര്‍ന്നതോടെ വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ സുരേഷ് ഗോപി മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍, രേഖകളില്‍ അപാകത കണ്ടതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കാന്‍ തീരുമാനിച്ചത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായ ശേഷം സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ ജാമ്യാപേക്ഷയുമായി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചേക്കും.
വ്യാജ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു. തിരുവനന്തപുരം ആര്‍ടിഒയാണ് സുരേഷ് ഗോപി എം.പിക്കു നോട്ടീസ് അയച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പിവൈ 05 എ 99 എന്ന പുതുച്ചേരി രജിസ്‌ട്രേഷന്‍ ഉള്ള കാര്‍ കേരളത്തില്‍ ഓടുന്നതായും ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

ശാസ്തമംഗലത്തെ വിലാസത്തില്‍ താമസക്കാരനായതിനാല്‍ ഈ വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി അടയ്‌ക്കേണ്ടതായിരുന്നു. 2000ത്തിലേറെ കാറുകള്‍ ഇത്തരത്തില്‍ സംസ്ഥാനത്തിന് പുറത്തു രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ 1,178 കാറുകള്‍ കേരളത്തില്‍നിന്ന് വാങ്ങിയ ശേഷം പോണ്ടിച്ചേരിയില്‍ കൊണ്ടുപോയി വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതാണ്.
Also Read:
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; കണ്ടക്ടര്‍ക്ക് ലൈസന്‍സുമില്ല, നിയമം ലംഘിച്ചോടിയ ശാന്തി ബസിന് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിവീണു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Tax evasion: Suresh Gopi appears before probe team, Thiruvananthapuram, News, Crime Branch, High Court of Kerala, Corruption, Arrest, Actor, Rajya Sabha, Politics, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.