നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ്; ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയില്‍

 


ഹൈദരാബാദ്: (www.kvartha.com 05.10.2020) നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വെബ് സീരീസിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദിലായിരുന്ന താരത്തിന് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. താരം ഇപ്പോള്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തമന്നയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തമന്ന തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതും. എന്നാല്‍ തമന്നയ്ക്കും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. 

നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ്; ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയില്‍

'കഴിഞ്ഞ ദിവസമാണ് എന്റെ മാതാപിതാക്കള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കാണുന്നത്. മുന്‍കരുതലെന്നോണം വീട്ടിലെ എല്ലാവരും ഉടനെ കോവിഡ് പരിശോധനയ്ക്ക് വിധേയരായി. പരിശോധനാഫലം ഇപ്പോഴാണ് വന്നത്. ദൗര്‍ഭാഗ്യവശാല്‍ എന്റെ മാതാപിതാക്കള്‍ക്ക് കോവിഡ് പോസിറ്റീവാണ്.

അധികാരികളെ അറിയിച്ച പ്രകാരം വേണ്ട മുന്‍കരുതലുകളെടുക്കുകയാണ് ഞങ്ങള്‍. ഞാനുള്‍പ്പടെയുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് ഫലം നെഗറ്റീവ് ആണ്. ദൈവാനുഗ്രഹം കൊണ്ട് അവരുടെ ചികിത്സകള്‍ നന്നായി നടക്കുന്നു. എത്രയും പെട്ടെന്ന് രോഗമുക്തി നേടാന്‍ നിങ്ങളുടെ അനുഗ്രഹം വേണം'- അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പങ്കുവച്ച് തമന്ന കുറിച്ചു.

എന്നാല്‍ തനിക്ക് കൊറോണ സ്ഥിരീകരിച്ച വാര്‍ത്ത തമന്ന ഇതുവരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടില്ല. അഭിനയരംഗത്ത് 18 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ പ്രസന്നയെ അഭിനന്ദിച്ചുകൊണ്ട് ഞായറാഴ്ചയാണ് തമന്നയുടെ അവസാന ട്വീറ്റ്. രാജ്യമെമ്പാടുമുള്ള ആരാധകര്‍ തമന്ന വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ അയച്ചിട്ടുണ്ട്.

Keywords:  Tamannaah Bhatia Tests Positive for Covid-19, Hospitalised in Hyderabad: Report, Hyderabad,News,Actress,Cinema,Health,Health and Fitness,Hospital,Treatment,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia