മെയ് മാസം 3,850 രൂപയായിരുന്ന ബില്‍ ജൂണ്‍ എത്തിയപ്പോഴേക്ക് 36,000 രൂപയായി! നടി തപ്സി പന്നുവിനെ 'ഷോക്കടിപ്പിച്ച്' വൈദ്യുതി ബില്‍

 



മുംബൈ: (www.kvartha.com 29.06.2020) മെയില്‍ 3,850 രൂപയായിരുന്ന ബില്‍ ജൂണ്‍ എത്തിയപ്പോഴേക്ക് 36,000 രൂപയായി ഉയര്‍ന്നതില്‍ പ്രതികരണവുമായി ബോളിവുഡ് നടി തപ്‌സി പന്നു. അധികമായി ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെ എങ്ങനെ തുക ഇത്ര കൂടിയെന്നാണു തപ്‌സി പറയുന്നത്. അഡാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവായ അവര്‍ തന്റെ ബില്‍ സഹിതമാണ് ട്വിറ്ററില്‍ കുറിച്ചത്.

'മൂന്ന് മാസത്തെ ലോക്ഡൗണ്‍, എന്റെ വൈദ്യുതി ബില്ലില്‍ ഇത്രയും വലിയ ഉയര്‍ച്ചയുണ്ടായത് കഴിഞ്ഞ മാസം മാത്രമാണ്. ഞാന്‍ അപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി ഉപയോഗിച്ചതോ വാങ്ങിയതോ ആയ ഉപകരണങ്ങളാണ് ഇതിന് കാരണം' എന്നാണ് താപ്‌സി ട്വീറ്റ് ചെയ്തത്.

തപ്‌സിയുടെ കുറിപ്പിനു കീഴെ സമാന രീതിയില്‍ വൈദ്യുതി ബില്‍ ലഭിച്ച പലരും പ്രതികരണവുമായി എത്തി. മഹാരാഷ്ട്രയില്‍ ലോക് ഡൗണ്‍ കാലയളവില്‍ വന്‍ തുക വൈദ്യുതി ബില്‍ ലഭിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കിടെ പ്രതിഷേധം ഉയരുകയാണ്.

മെയ് മാസം 3,850 രൂപയായിരുന്ന ബില്‍ ജൂണ്‍ എത്തിയപ്പോഴേക്ക് 36,000 രൂപയായി! നടി തപ്സി പന്നുവിനെ 'ഷോക്കടിപ്പിച്ച്' വൈദ്യുതി ബില്‍
Keywords:  Mumbai, News, National, Cinema, Entertainment, Actress, Twitter, Electricity bill, Lockdown, Taapsee Pannu, Taapsee Pannu complains about high electricity bill during lockdown
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia