'കത്വയില്‍ ഒരു എട്ടുവയസ്സുകാരി അമ്പലത്തിനുള്ളില്‍ കൂട്ടപീഡനത്തിന് ഇരയായപ്പോള്‍ എന്താണ് നിങ്ങളുടെ ചോര തിളക്കാഞ്ഞത്, ആത്മാവ് വിറങ്ങലിക്കാത്തത്?'; 'എ സ്യൂട്ടബിള്‍ ബോയ്'ലെ ചുംബനരംഗം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടി സ്വര ഭാസ്‌കര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 26.11.2020) മീര നായര്‍ സംവിധാനം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് മിനി സീരീസ് 'എ സ്യൂട്ടബിള്‍ ബോയ്'ലെ ചുംബന രംഗം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടി സ്വര ഭാസ്‌കര്‍. കത്വ കൂട്ടപീഡനം കേട്ടപ്പോള്‍ രക്തം തിളയ്ക്കാത്തവര്‍ക്ക് ചുംബനരംഗത്തെ പറ്റി പറയാന്‍ അവകാശമില്ലെന്ന് സ്വര ട്വീറ്റ് ചെയ്തു.
Aster mims 04/11/2022

'കത്വയില്‍ ഒരു എട്ടുവയസ്സുകാരി അമ്പലത്തിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായപ്പോള്‍ എന്താണ് നിങ്ങളുടെ ചോര തിളക്കാഞ്ഞത്, ആത്മാവ് വിറങ്ങലിക്കാത്തത്? എങ്കില്‍ ക്ഷേത്രത്തില്‍ ചുംബിക്കുന്ന കല്‍പനാസൃഷ്ടമായ ഒരു രംഗത്തിന്മേല്‍ രോഷാകുലരാവാന്‍ നിങ്ങള്‍ക്ക് അവകാശമില്ല,'എന്നായിരുന്നു സ്വരയുടെ ട്വീറ്റ്.

കത്വ കൂട്ടപീഡനത്തിനിരയായി എട്ടു വയസ്സുകാരി ദാരുണമായി മരിച്ച സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പ്ലക്കാര്‍ഡ് പിടിച്ചു നിന്ന ചിത്രം പോസ്റ്റ് ചെയ്ത് സ്വര തന്റെ നിശബ്ദ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.

'കത്വയില്‍ ഒരു എട്ടുവയസ്സുകാരി അമ്പലത്തിനുള്ളില്‍ കൂട്ടപീഡനത്തിന് ഇരയായപ്പോള്‍ എന്താണ് നിങ്ങളുടെ ചോര തിളക്കാഞ്ഞത്, ആത്മാവ് വിറങ്ങലിക്കാത്തത്?'; 'എ സ്യൂട്ടബിള്‍ ബോയ്'ലെ ചുംബനരംഗം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടി സ്വര ഭാസ്‌കര്‍


ക്ഷേത്രപരിസരത്തെ ചുംബന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മിനി വെബ് സീരിസിനെതിരെ  മധ്യപ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മതനിന്ദ ഉണര്‍ത്തുന്ന രംഗങ്ങള്‍ നീക്കംചെയ്യണമെന്നും സംഭവത്തില്‍ വെബ് സീരീസ് അണിയറക്കാര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഭാരതീയ ജനത യുവമോര്‍ച്ച (ബിജെവൈഎം) ദേശീയ സെക്രട്ടറി ഗൗരവ് തിവാരി നല്‍കിയ പരാതിയിലാണ് നെറ്റ്ഫ്‌ലിക്‌സിനെയും സീരീസിന്റെ നിര്‍മ്മാതാക്കളെയും പ്രതികളാക്കി കേസ് ഫയല്‍ ചെയ്തത്.

പ്രാഥമിക അന്വേഷണത്തില്‍ രംഗങ്ങള്‍ മതത്തെ അവഹേളിക്കുന്നതായി കണ്ടെത്തിയെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും മാധ്യമങ്ങളെ അറിയിച്ചു.

Keywords:  News, National, India, Mumbai, Cinema, Entertainment, Actress, Molestation, Temple, Protesters, Social Network,  Swara Bhasker reacts to outrage over A Suitable Boy kiss, says ‘no right to be offended’ if unaffected by Kathua molestation inside a temple
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia