എനിക്ക് എന്റെ സാധനങ്ങള്‍ തിരികെ തരാമോ? 'നടി സ്വര ഭാസ്‌കറിന്റെ ഷോപിംഗ് ബാഗുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലോസ് ആഞ്ചലസ്: (www.kvartha.com 24.03.2022) നടി സ്വര ഭാസ്‌കറിന്റെ പലചരക്ക് സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി. തന്റെ സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് താരം കാബ് അഗ്രഗേറ്ററുകളോട് അഭ്യര്‍ഥിച്ചു. ലോസ് ഏഞ്ചല്‍സില്‍ അവധിക്കാലം ആഘോഷിക്കുന്ന താരത്തിന് അവിടെ വച്ചാണ് ഈ ദുരനുഭവം ഉണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയിച്ചത്.
Aster mims 04/11/2022

എനിക്ക് എന്റെ സാധനങ്ങള്‍ തിരികെ തരാമോ? 'നടി സ്വര ഭാസ്‌കറിന്റെ ഷോപിംഗ് ബാഗുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി'

കാറില്‍ വെച്ചിരുന്ന പലചരക്ക് സാധനങ്ങളുമായി ഡ്രൈവര്‍ പോയ്ക്കളഞ്ഞുവെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്റെറിലൂടെ ഊബര്‍ കസ്റ്റമര്‍ സപോര്‍ടിനെ അറിയിക്കുകയായിരുന്നു.  ഊബര്‍ ട്രിപില്‍ നേരത്തെ ചേര്‍ത്തിരുന്ന സ്റ്റോപില്‍ ഇറങ്ങിയപ്പോഴാണ് കാറും ഡ്രൈവറും ഷോപിംഗ് ബാഗുമെല്ലാം അപ്രത്യക്ഷമായതെന്ന് നടി പറഞ്ഞു. ബുക് ചെയ്യുന്ന റൂടില്‍ ഉപയോക്താക്കള്‍ക്ക് കൂടുതലായി രണ്ട് സ്റ്റോപുകള്‍ ചേര്‍ക്കാന്‍ കഴിയും.

സാധനങ്ങള്‍ നഷ്ടമായതല്ലെന്നും അതു കൊണ്ടുതന്നെ ഊബര്‍ ആപില്‍ റിപോര്‍ട് ചെയ്യാന്‍ മാര്‍ഗമില്ലാത്തതിനാലാണ് ട്വിറ്റെറിനെ ആശ്രയിച്ചതെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു. തുടര്‍ന്ന് നടിക്ക് നേരിട്ട് സന്ദേശമയച്ച ഊബര്‍ അധികൃതര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

തനു വെഡ്സ് മനു സീരീസ്, വീരേ ദി വെഡ്ഡിംഗ്, അനാര്‍ക്കലി ഓഫ് ആരാ, നില്‍ ബത്തേയ് സന്നത തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് സ്വര ഭാസ്‌കര്‍ പ്രശസ്തയായത്. മെഹര്‍ വിജിന്‍, പൂജ ചോപ്ര എന്നിവര്‍ക്കൊപ്പമുള്ള 'ജഹാന്‍ ചാര്‍ യാര്‍' എന്ന ചിത്രത്തിലാണ് സ്വര അടുത്തതായി അഭിനയിക്കുന്നത്. കമല്‍ പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ലക്നൗവില്‍ നടന്നു.

അടുത്തിടെ സ്വര ഭാസ്‌കര്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുഞ്ഞിനെ കിട്ടാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ താരം. അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോള്‍ മാതാപിതാക്കളാകുന്നവര്‍ കുഞ്ഞിനെ നന്നായി പരിപാലിക്കുന്നുണ്ടോ എന്നൊക്കെ സര്‍കാരിന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും അന്വേഷിച്ച് വിലയിരുത്തിയ ശേഷം മാത്രമേ അവര്‍ കുഞ്ഞുങ്ങളെ നല്‍കാന്‍ തയാറാകൂ എന്നും താരം ഫ്രീ പ്രസ് ജേണലിനോട് പറഞ്ഞു.

Keywords:  Swara Bhasker alleges Uber driver took off with all her groceries: 'Can I please have my stuff back?', America, News, Cinema, Actress, Bollywood, Twitter, Social Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script