ലോക സുന്ദരിപ്പട്ടത്തിന് മുമ്പ് മാനുഷി ചില്ലറിനെ ബോളിവുഡ് താരം സുസ്മിത സെൻ വിമാനത്തിൽ വെച്ച് കണ്ടു മുട്ടി, മിസ് ഇന്ത്യയോട് മുൻ മിസ് യൂണിവേഴ്‌സ് ഉപദേശിച്ചത്, വീഡിയോ കാണാം

 


മുംബൈ: (www.kvartha.com 03.12.2017) ലോകസുന്ദരിപ്പട്ടത്തിന് മുമ്പ് വിമാനത്തിൽ വെച്ച് മാനുഷി ചില്ലറിനെ ബോളിവുഡ് താരം സുസ്മിത സെൻ കണ്ടു മുട്ടി. ഇതിന്റെ വീഡിയോ ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ലോകസുന്ദരി മത്സരിത്തിന് മുമ്പ് മിസ് ഇന്ത്യയായിരുന്നപ്പോഴുള്ള വിമാന യാത്രയിലാണ് ഇരുവരും കണ്ടുമുട്ടിയത്.

ഇരുവരും സംസാരിക്കുന്നതും ചില ഉപദേശങ്ങള്‍ സുസ്മിത മാനുഷിക്ക് നല്‍കുന്നതുമാണ് ദൃശ്യങ്ങളില്‍. 'നിങ്ങളിലുള്ള ഏറ്റവും മികച്ചത് നല്‍കുക, ബാക്കി ദൈവത്തിന്റെ കൈയിലാണെന്ന് സുസ്മിത ചില്ലറിനോട് പറഞ്ഞു. എല്ലാ ആശംസകളും നേര്‍ന്ന സുസ്മിത ചില്ലറിനെ ചുംബിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.

17 വര്‍ഷത്തിനു ശേഷമാണ് ഹരിയാനയില്‍ നിന്നുള്ള മിസ് ഇന്ത്യ മാനുഷി ചില്ലര്‍ ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടമെത്തിച്ചത്. 108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി ലോക സുന്ദരിപ്പട്ടമണിഞ്ഞത്. ഇതോടെ മാനുഷി ലോക സുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയായി.

റയ്ത ഫരിയ, ഐശ്വര്യ റായ്, ഡയാന ഹെയ്ഡന്‍, യുക്താ മുഖെ, പ്രിയങ്കാ ചോപ്ര എന്നിവരാണ് നേരത്തേ ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തിച്ചത്. നേരത്തെ മലയാളിയായ പാര്‍വതി ഓമനക്കുട്ടന് തലനാരിഴയ്ക്ക് ലോകസുന്ദരിപ്പട്ടം നഷ്ടമായിരുന്നു.

ലോക സുന്ദരിപ്പട്ടത്തിന് മുമ്പ് മാനുഷി ചില്ലറിനെ ബോളിവുഡ് താരം സുസ്മിത സെൻ വിമാനത്തിൽ വെച്ച് കണ്ടു മുട്ടി, മിസ് ഇന്ത്യയോട് മുൻ മിസ് യൂണിവേഴ്‌സ് ഉപദേശിച്ചത്, വീഡിയോ കാണാം

അതേസമയം 1994-ൽ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ടാണ് സുസ്മിത ഫെമിന മിസ് ഇന്ത്യ കിരീടം നേടിയത്. അതിനെത്തുടർന്ന് ഫിലിപ്പൈൻസിലുള്ള മനീലയിൽ വെച്ച് നടന്ന മിസ് യൂണിവേർസ് മത്സരത്തിൽ സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുകയും വിജയം വരിക്കുകയും ചെയ്തിരുന്നു. മിസ് ഇന്ത്യ മത്സരത്തിൽ സുസ്മിതയോട് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ ഐശ്വര്യ റായ്, അതേ വർഷം തന്നെ മിസ്‌ വേൾഡ് മത്സരത്തിൽ വിജയിച്ചിരുന്നു.

Summary: When a former beauty queen meets a current one, there’s beauty all around. Check out this video where Bollywood actor and former Miss Universe Sushmita Sen gave tips to Miss World 2017 Manushi Chhillar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia