Suriya's Son | താര ദമ്പതികളുടെ മകനും ബിഗ് സ്‌ക്രീനിലേക്ക്; യുവ സൂപര്‍ ഹിറ്റ് സംവിധായകന്റെ സിനിമയിലൂടെ സൂര്യയുടെ മകന്‍ ദേവ് അരങ്ങേറ്റം കുറിക്കുന്നുവെന്ന് റിപോര്‍ട്
Apr 22, 2022, 10:49 IST
ചെന്നൈ: (www.kvartha.com) തെന്നിന്‍ഡ്യന്‍ സിനിമാസ്വാദകരുടെ പ്രിയനടന്‍ ശിവകുമാറിന്റെ ചുവടുകള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ മക്കളായ സൂര്യയും കാര്‍ത്തിയും കോളിവുഡിലെ പ്രമുഖ താരങ്ങളാണ്. ഇപ്പോള്‍, സൂര്യയുടെയും നടിയും ഭാര്യയുമായ ജ്യേതികയുടെയും മകന്‍ ദേവും മാതാപിതാക്കളുടെ പാത പിന്തുടരുമെന്ന് റിപോര്‍ട്. ഇതോടെ താരകുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി ബിഗ് സ്‌ക്രീനില്‍ ചുവടുവയ്ക്കുകയാണ്.
'കോമാലി' സംവിധായകന്‍ പ്രദീപ് രംഗനാഥനൊപ്പം ദേവുമൊത്തുള്ള ഫോടോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. രംഗനാഥന്റെ ചിത്രത്തില്‍ ദേവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപോര്‍ട്. സംവിധായകന്‍ പ്രദീപ് രംഗനാഥനൊപ്പം ദേവും മറ്റൊരു ആണ്‍കുട്ടിയും ഉള്ള ഒരു ഫോടോയില്‍ സംവിധായകന്‍ ഇവരോട് രംഗം വിശദീകരിക്കുന്നതായി ചിത്രത്തിലൂടെ ഊഹിക്കപ്പെടുന്നു.
ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അതേസമയം, ദേവ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ചിത്രം പ്രചരിച്ചതോടെ വീണ്ടും ഈ ചര്‍ച സജീവമാകുകയാണ്.
'സൂരറൈ പോട്ട്', 'ജയ് ഭീം', 'എതര്‍ക്കും തുനിന്ദവന്‍' എന്നീ ബ്ലോക് ബസ്റ്റര്‍ ഹിറ്റുകള്‍ക്ക് ശേഷം സൂര്യ തന്റെ അടുത്ത പടമായി 'സൂര്യ 41'ന്റെ ഷൂടിംഗുമായി കന്യാകുമാരിയില്‍ തിരക്കിലാണ്. സ്വന്തം ബാനറായ 2ഡി എന്റര്‍ടെയ്ന്‍മെന്റില്‍ നിര്‍മിച്ച ഈ ചിത്രം ബാലയാണ് സംവിധാനം ചെയ്യുന്നത്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.