മോഹന്‍ലാലിന്റെ മരക്കാറും സൂര്യയുടെ ജയ് ഭീമും ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 21.01.2022) മോഹന്‍ലാലിന്റെ മരക്കാറും സൂര്യയുടെ ജയ് ഭീമും ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍. ഗ്ലോബല്‍ കമ്യൂനിറ്റി ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കുള്ള ഇന്‍ഡ്യയിലെ നാമനിര്‍ദേശ പട്ടികയിലാണ് മികച്ച ഫീചല്‍ ഫിലിമിനുള്ള വിഭാഗത്തില്‍ മരക്കാര്‍ ഇടം നേടിയിരിക്കുന്നത്. 

ചരിത്രപുരുഷന്‍ കുഞ്ഞാലി മരക്കാറിന്റെ കഥ പറഞ്ഞ 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം' മികച്ച ഫീചര്‍ സിനിമ, സ്‌പെഷ്യല്‍ എഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളില്‍ ദേശീയ പുരസ്‌കാരം നേടിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി ഡിസംബര്‍ രണ്ടിനാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ റിലീസ് ചെയ്തത്.  

മോഹന്‍ലാലിന്റെ മരക്കാറും സൂര്യയുടെ ജയ് ഭീമും ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍


276 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ മരക്കാറിനൊപ്പം ടി ജെ ജ്ഞാനവേല്‍ സംവിധാനം 'ജയ് ഭീം' എന്ന തമിഴ് ചിത്രവും ഇടംപിടിച്ചത്. ഇരുള സമുദായത്തിന് നേരിടേണ്ടി വന്ന ജാതി വിവേചനത്തിന്റെ കഥയാണ് ജയ് ഭീം പറയുന്നത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം നിരൂപക-പ്രേക്ഷക പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരി എട്ടിന് അന്തിമ നോമിനേഷന്‍ പട്ടിക പുറത്തുവിടും.

Keywords:  News, National, India, New Delhi, Entertainment, Cinema, Mohanlal, Oscar, Award, Suriya's 'Jai Bhim' and Priyadarshan's 'Marakkar' make it to Oscars 'submission list'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia