തനിക്ക് ഗര്‍ഭിണികളെ വളരെ ഇഷ്ടമാണ്, ഇനി കണ്ടാലും അനുഗ്രഹിക്കും; വിമര്‍ശിക്കുന്നവര്‍ സംസ്‌കാരമില്ലാത്തവര്‍, അവര്‍ക്ക് പലതും പറയാമെന്നും നടന്‍ സുരേഷ് ഗോപി
May 11, 2019, 11:24 IST
തൃശൂര്‍: (www.kvartha.com 11.05.2019) തനിക്ക് ഗര്‍ഭിണികളെ വളരെ ഇഷ്ടമാണെന്നും ഇനി കണ്ടാലും അനുഗ്രഹിക്കുമെന്നും നടനും എം.പിയുമായ സുരേഷ് ഗോപി. എന്നാല്‍ തന്റെ പ്രവര്‍ത്തിയെ വിമര്‍ശിക്കുന്നവര്‍ സംസ്‌കാരമില്ലാത്തവരാണെന്നും, അവര്‍ക്ക് പലതും പറയാമെന്നും താരം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തലോടുന്ന സുരേഷ്ഗോപിയുടെ വീഡിയോ വൈറലായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനവും ട്രോളുമായി എത്തിയവര്‍ക്കെതിരെയായിരുന്നു താരത്തിന്റെ വിമര്‍ശനം. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി.
സുരേഷ് ഗോപിയുടെ വാക്കുകള്‍;
'എത്രയോ വര്‍ഷമായിട്ട് ഞാന്‍ ചെയ്യുന്നതാണ്. എനിക്ക് ഗര്‍ഭിണികളെ വലിയ ഇഷ്ടമാണ്. ഇനികണ്ടാലും അനുഗ്രഹിക്കും. വിവാദമില്ല, അത് ചിലരുടെ അസുഖമാണ്. അവരുടെ മാനസിക രോഗമാണത്. അവരതിന് എവിടെങ്കിലും പോയി നല്ല ഡോക്ടര്‍മാരെ കണ്ട് ചികിത്സിച്ചോട്ടെ, നമുക്ക് വീട്ടിലേക്ക് കല്യാണം കഴിച്ചുവരുന്ന മൂത്ത സഹോദരന്റെ ഭാര്യ എന്നു പറയുന്നത് ചേട്ടത്തിയമ്മ എന്നാണ് നമ്മള്‍ വിളിക്കുന്നത്. നമ്മുടെ സ്വന്തം അമ്മയേക്കാള്‍ സ്ഥാനമാണ്. ആ സംസ്‌കാരമില്ലാത്തവന്മാര്‍ക്ക് അങ്ങനെ പലതും പറയാം. അവന്മാര് അങ്ങനെ പോയി ദ്രവിച്ച് തീര്‍ന്നോട്ടെ'.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Suresh Gopi blessed pregnant women controversy, Thrissur, News, Politics, Controversy, Lok Sabha, Election, Pregnant Woman, Cine Actor, Cinema, Suresh Gopi, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.