'അപകടകാരിയായ അദൃശ്യ കൊലയാളി വൈറസില്‍ നിന്ന് ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു'; പ്രേക്ഷകരുടെ പ്രിയ താരം സണ്ണി ലിയോണ്‍ കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടു

 


വാഷിംങ്ടണ്‍: (www.kvartha.com 12.05.2020) രാജ്യം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം സണ്ണി ലിയോണ്‍. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഒപ്പം സണ്ണി ഇപ്പോള്‍ അമേരിക്കയിലാണ്. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മാതൃദിന ആശംസകള്‍ നേര്‍ന്നു കൊണ്ടു പങ്കുവെച്ച പോസ്റ്റിലാണ് കുടുംബസമേതം ഇന്ത്യവിട്ട കാര്യം പങ്കുവെച്ചത്.

'അപകടകാരിയായ അദൃശ്യ കൊലയാളി വൈറസില്‍ നിന്ന് ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു'; പ്രേക്ഷകരുടെ പ്രിയ താരം സണ്ണി ലിയോണ്‍ കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടു

മൂന്ന് മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സണ്ണി മാത്യദിനാശംസകള്‍ നേര്‍ന്നത്. ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍. ജീവിതത്തിലേക്ക് കുഞ്ഞുങ്ങള്‍ വരുന്നതോടെ നമ്മുടെ പ്രഥമ പരിഗണന അവരായി മാറും, സ്വന്തം കാര്യങ്ങള്‍ പുറകിലേക്ക് മാറും- എന്നാണ് സണ്ണി കുറിച്ചിരിക്കുന്നത്.

അപകടകാരിയായ അദൃശ്യ കൊലയാളി വൈറസില്‍ നിന്ന് ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു. ഞങ്ങള്‍ അവരെ ലോസ് ആഞ്ചലസിലുള്ള വീട്ടിലും പിന്നീട് രഹസ്യ പൂന്തോട്ടത്തിലും എത്തിച്ചു. എന്റെ അമ്മയും ഞാന്‍ ഇതു തന്നെ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകുക, ഞാന്‍ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. മാത്യ ദിനാശംസകള്‍ സണ്ണി ലിയോണ്‍ കുറിച്ചു. മക്കളായ നിഷയ്ക്കും അഷറിനും നോഹയ്ക്കും ഒപ്പം പൂന്തോട്ടത്തില്‍ ഇരിക്കുന്ന ചിത്രമായിരുന്നു സണ്ണി പങ്കുവെച്ചത്. സണ്ണിയ്ക്ക് പിന്നാല ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ നിന്നുമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് മുംബൈയിലെ വസതിയില്‍ നിന്നുള്ള വീഡിയോ താരം പങ്കുവെച്ചിരുന്നു. എന്നാല്‍ ഇവര്‍ എപ്പോഴാണ് ഇന്ത്യ വിട്ടത് എന്ന് വ്യക്തമല്ല. ലോക് ഡൗണ്‍ കാലത്ത് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായിരുന്നു. വീട്ടില്‍ നിന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിരുന്നു.

Keywords:  News, World, Washington, America, Entertainment, Cinema, Sunny_Leone, Family, Photo, Sunny Leone has left India with her family
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia