Shammi Thilakan | നടന്‍ ഷമ്മി തിലകനോട് താരസംഘടനയായ 'അമ്മ' വിശദീകരണം തേടി; കൃത്യമായ മറുപടി നല്‍കിയെന്ന് താരം

 


കൊച്ചി: (www.kvartha.com) അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് നടന്‍ ഷമ്മി തിലകനോട് താരസംഘടനയായ 'അമ്മ' വിശദീകരണം തേടി. താന്‍ കൃത്യമായ മറുപടി നല്‍കിയെന്നാണ് സംഭവത്തോട് താരത്തിന്റെ പ്രതികരണം. അച്ചടക്ക സമിതിക്ക് മുന്നില്‍ ഓണ്‍ലൈനായി ഹാജരാകാമെന്നും അദ്ദേഹം അറിയിച്ചു.

Shammi Thilakan | നടന്‍ ഷമ്മി തിലകനോട് താരസംഘടനയായ 'അമ്മ' വിശദീകരണം തേടി; കൃത്യമായ മറുപടി നല്‍കിയെന്ന് താരം

അമ്മയുടെ യോഗം മൊബൈലില്‍ പകര്‍ത്തി എന്നതാണ് താരത്തിനെതിരെയുള്ള ആരോപണം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജെനറല്‍ ബോഡിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷമ്മി തിലകനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു.

സംഭവത്തെ കുറിച്ച് നടന്‍ സിദ്ദീഖിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് വാര്‍ത്താ മാധ്യമങ്ങളിലൂടെയുമൊക്കെ ഷമ്മി തിലകന്‍ സംഘടനയ്‌ക്കെതിരെ ഒരുപാടുകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. അതില്‍ അമ്മയുടെ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജെനറല്‍ ബോഡിയിലും അത് പറഞ്ഞതാണ്. ഇതില്‍ പൊതുയോഗം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും നടപടിയെടുക്കാന്‍ എക്‌സിക്യൂടിവ് കമറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.

ജെനറല്‍ ബോഡിക്കിടെ ഷമ്മിയെ താരസംഘടനയില്‍ നിന്ന് പുറത്താക്കിയെന്നുള്ള വാര്‍ത്തയും പരന്നിരുന്നു. ഇത് നിഷേധിച്ച സംഘടന ഷമ്മി ഇപ്പോഴും അമ്മയിലെ അംഗമാണെന്നും ജെനറല്‍ ബോഡിക്ക് ഒരാളെ പുറത്താക്കാന്‍ അധികാരമില്ലെന്നും വ്യക്തമാക്കിയിരുന്നു. അടുത്ത എക്‌സിക്യൂടിവ് കമറ്റിയിലാണ് നടപടി സ്വീകരിക്കുകയെന്നും അതിന് മുമ്പ് ഷമ്മി തിലകന് പറയാനുള്ളത് കേള്‍ക്കുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

Keywords: Star organization 'Amma' sought an explanation from actor Shammi Thilakan, Kochi, News, Allegation, Trending, Cinema, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia