എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Aug 5, 2020, 14:29 IST
ചെന്നൈ: (www.kvartha.com 05.08.2020) പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് (74) കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് ഈ വിവരം അറിയിച്ചത്. കുറച്ച് നാളുകളായി തനിക്ക് പനിയും ജലദോഷവും ശ്വാസ തടസവുമുണ്ടായിരുന്നതായും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും എസ് പി ബാലസുബ്രഹ്മണ്യം അറിയിച്ചു. ഡോക്ടര്‍മാര്‍ ഹോം ക്വാറന്റൈനാണ് നിര്‍ദേശിച്ചതെങ്കിലും അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയായിരുന്നു.
വളരെ കുറഞ്ഞ അളവില്‍ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ തുടരാമായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളുടെ സു
രക്ഷയ്ക്ക് വേണ്ടി താന്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെന്നും എസ് പി ബി പറഞ്ഞു.
പനി കുറഞ്ഞെങ്കിലും ജലദോഷം ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു. സുരക്ഷിത കരങ്ങളിലാണെന്നും തന്നെ കുറിച്ചോര്‍ത്ത് ആരും വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൂളൈമേട്ടിലെ സ്വകാര്യ ആശുപത്രിയിലാണ് എസ് പി ബി ചികിത്സയിലുളളത്. പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവുമൊത്ത് കോവിഡ് അവബോധമുണര്‍ത്തുന്ന ഒരു ഗാനം എസ് പി ബാലസുബ്രഹ്മണ്യം ആലപിച്ചിരുന്നു. രോഗം വ്യാപകമായ സമയം തന്റെ ആരാധകര്‍ സുരക്ഷിതരായിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
Keywords: SP Balasubrahmanyam tests positive for COVID-19,News,Chennai,Singer,Cinema,Health & Fitness,Health,Hospital,Treatment,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.