Varisu | സോള്‍ ഓഫ് വരിശിന്റെ പ്രമോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍; ഗാനം കേട്ടാല്‍ അമ്മയെ വിളിക്കാന്‍ തോന്നുമെന്ന് വൈകാരികമായ ട്വീറ്റുമായി സംഗീത സംവിധായകന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com) വിജയ് യുടെ 'വരിശി'ലെ രണ്ടാമത്തെ ഗാനം കേട്ടാല്‍ അമ്മയെ വിളിക്കാന്‍ തോന്നുമെന്ന് സംഗീത സംവിധായകന്‍ എസ് തമന്‍. ഗാനം ഇറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് തമന്‍ തന്നെ ഗാനത്തെക്കുറിച്ച്  ട്വിറ്ററില്‍ വൈകാരികമായി ട്വീറ്റ് ചെയ്തത്. ഇത് സോള്‍ ഓഫ് വരിശ് എന്ന ഗാനത്തെക്കുറിച്ചുള്ള വിജയ് ഫാന്‍സിന്റെ പ്രതീക്ഷകള്‍ വാനത്തോളം ഉയര്‍ത്തിയിട്ടുണ്ട്. 
Aster mims 04/11/2022

നടന്‍ വിജയിക്കും, ഫാന്‍സിനും വളരെ ഇമോഷണല്‍ ഡേയാണ് ഇതെന്ന് പറയുന്ന തമന്‍. ഈ ഗാനം കേട്ടാല്‍ നിങ്ങള്‍ ഉറപ്പായും അമ്മയെ വിളിക്കും എന്ന് പറയുന്നു. ചില തമിഴ് സൈറ്റുകളിലെ വാര്‍ത്തകള്‍ പ്രകാരം വരിശിലെ വിജയിക്ക് ഇഷ്ടപ്പെട്ട ഗാനം സോള്‍ ഓഫ് വരിശ് ആണ്. ഇതിനകം ട്വിറ്ററില്‍ #SoulOfVarisu ട്രെന്റിംഗ് ആയിട്ടുണ്ട്. 

വരിശിലെ രണ്ടാമത്തെ ഗാനമാണ് പുറത്തിറങ്ങുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ഗാനം പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ മൂന്നാമത്തെ സിംഗിള്‍ സോള്‍ ഓഫ് വരിശ് ആണ് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോള്‍ ഈ ഗാനത്തിന്റെ ഒരു പ്രമോ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. 

വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരിശ് 2023 പൊങ്കലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. വിവേകിന്റെ വരികള്‍ക്ക് കെ എസ് ചിത്രയാണ് സോള്‍ ഓഫ് വരിശുവിന് ശബ്ദം നല്‍കുന്നത്. 

Varisu | സോള്‍ ഓഫ് വരിശിന്റെ പ്രമോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍; ഗാനം കേട്ടാല്‍ അമ്മയെ വിളിക്കാന്‍ തോന്നുമെന്ന് വൈകാരികമായ ട്വീറ്റുമായി സംഗീത സംവിധായകന്‍


ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ചിത്രത്തിലെ ഗാനങ്ങള്‍. 'രഞ്ജിതമേ..' എന്ന സൂപര്‍ ഹിറ്റ് ഗാനത്തിന് പിന്നാലെ സെന്‍സേഷണല്‍ ഹിറ്റായിരിക്കുകയാണ് 'തീ ഇത് ദളപതി' സോംഗ്. 

രണ്ട് ആഴ്ച മുമ്പാണ് 'തീ ഇത് ദളപതി' സോംഗ് റിലീസ് ചെയ്തത്. നടന്‍ സിമ്പുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. രണ്ടാഴ്ച പിന്നിടുമ്പോള്‍ 25 മില്യണിലധികം പേരാണ് ഗാനം കണ്ടുകഴിഞ്ഞത്. അതേസമയം, ചിത്രത്തില്‍ സിമ്പു അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 

Keywords:  News,National,India,chennai,Entertainment,Vijay,Song,Actor,Cine Actor,Cinema,Social-Media, Soul Of Varisu: Third Single From The Thalapathy Vijay And Rashmika Madanna Starrer To Be Out On
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script