ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്ക് എന്തു ബന്ധം?
Jun 26, 2017, 16:16 IST
തിരുവനന്തപുരം: (www.kvartha.com 26.06.2017) ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തില്‍ വഴിത്തിരിവും വാര്‍ത്തയുമുണ്ടാക്കാന്‍ പൊതുപ്രവര്‍ത്തക വേഷങ്ങള്‍ രംഗത്ത്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സിനിമാ ഡബ്ബിംഗ് കലാകാരിയും നടിയുമായ ഭാഗ്യലക്ഷ്മി, നടി ധന്യാമേരി എന്നിവരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ നീക്കം.
ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ ആര്‍എസ്എസ് തടവില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് സുഹൃത്ത് അയ്യപ്പദാസ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരിക്കുകയാണ്.
പായ്ച്ചിറ നവാസ് എന്നയാളാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ലിംഗം മുറിച്ച സംഭവത്തില്‍ FIR സമര്‍പ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും ഇതിന്റെ പേരില്‍ ഒരു പ്രതിയെപോലും അറസ്റ്റ് ചെയ്യാനോ, വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാനോ സാധിച്ചിട്ടില്ലെന്നുമാണ് ആരോപണം.
ഒരു ചാനല്‍ ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി പറഞ്ഞത് 'പെണ്‍കുട്ടിയല്ല ഇത് ചെയ്തത് ഞങ്ങള്‍ ക്വട്ടേഷന്‍ നല്‍കിയതാണ് ' എന്നാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അവരെ കക്ഷിയാക്കാന്‍ ശ്രമിക്കുന്നത്. മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ ധന്യാമേരി പറഞ്ഞത് ഇതിന്റെ തുടക്കം മുതല്‍ ഇതു
വരെയുള്ള എല്ലാ കാര്യങ്ങളും തനിക്കു വളരെ നന്നായി അറിയാമെന്നാണ് എന്നും നവാസ് പറയുന്നു. ഈ രണ്ട് ചാനല്‍ ചര്‍ച്ചയിലും പായ്ച്ചിറ നവാസും ഉണ്ടായിരുന്നു.
ഭാഗ്യ ലക്ഷ്മിയും, ധന്യയും ഈ കേസിലെ എല്ലാ കാര്യങ്ങളും അറിയാമെന്ന് തുറന്ന് സമ്മതിക്കുന്നതുകൊണ്ട് ഇവരെ പോലീസ് ചോദ്യം ചെയ്യണമെന്നാണു വാദം. ഭാഗ്യലക്ഷ്മി , ധന്യാമേരി എന്നിവരുടെ ഫോണ്‍ വിശദാംശങ്ങള്‍, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ , യാത്രാരേഖകള്‍, ബാങ്ക് അക്കൗണ്ട് എന്നിവ പരിശോധിക്കുകയും, ഇവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്താല്‍ തീര്‍ച്ചയായും ലിംഗം മുറിച്ച കേസിലെ പ്രതികളെയല്ല യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് എളുപ്പത്തില്‍ സാധിക്കുമെന്നും നവാസ് വാദിക്കുന്നു.
ഒരു ചാനല്‍ ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി പറഞ്ഞത് 'പെണ്‍കുട്ടിയല്ല ഇത് ചെയ്തത് ഞങ്ങള്‍ ക്വട്ടേഷന്‍ നല്‍കിയതാണ് ' എന്നാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അവരെ കക്ഷിയാക്കാന്‍ ശ്രമിക്കുന്നത്. മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ ധന്യാമേരി പറഞ്ഞത് ഇതിന്റെ തുടക്കം മുതല്‍ ഇതു
വരെയുള്ള എല്ലാ കാര്യങ്ങളും തനിക്കു വളരെ നന്നായി അറിയാമെന്നാണ് എന്നും നവാസ് പറയുന്നു. ഈ രണ്ട് ചാനല്‍ ചര്‍ച്ചയിലും പായ്ച്ചിറ നവാസും ഉണ്ടായിരുന്നു.
ഭാഗ്യ ലക്ഷ്മിയും, ധന്യയും ഈ കേസിലെ എല്ലാ കാര്യങ്ങളും അറിയാമെന്ന് തുറന്ന് സമ്മതിക്കുന്നതുകൊണ്ട് ഇവരെ പോലീസ് ചോദ്യം ചെയ്യണമെന്നാണു വാദം. ഭാഗ്യലക്ഷ്മി , ധന്യാമേരി എന്നിവരുടെ ഫോണ്‍ വിശദാംശങ്ങള്‍, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ , യാത്രാരേഖകള്‍, ബാങ്ക് അക്കൗണ്ട് എന്നിവ പരിശോധിക്കുകയും, ഇവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്താല്‍ തീര്‍ച്ചയായും ലിംഗം മുറിച്ച കേസിലെ പ്രതികളെയല്ല യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് എളുപ്പത്തില്‍ സാധിക്കുമെന്നും നവാസ് വാദിക്കുന്നു.
ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ ആര്‍എസ്എസ് തടവില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് സുഹൃത്ത് അയ്യപ്പദാസ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരിക്കുകയാണ്.
Also Read:
അളവിനനുസരിച്ച് മദ്യം കൈവശം വെക്കുന്നവരെയും എക്സൈസ് പിടികൂടുന്നതായി ആരോപണം; നിയമം അനുസരിച്ചാലും പിഴയൊടുക്കേണ്ടിവരുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Some body trying to create new twist in Gangeshananda case, Thiruvananthapuram, News, Cinema, Actress, Complaint, Allegation, Arrest, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.