സരിത സിനിമ തിരക്കില്‍; ജൂണ്‍ ആറിനു ഹാജരായില്ലെങ്കില്‍ സോളര്‍ കമ്മിഷന്റെ കര്‍ശന നടപടി
May 31, 2016, 11:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 31.05.2016) ജൂണ്‍ ആറിന് കമ്മിഷന്‍ മുന്‍പാകെ സരിത എസ് നായര്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്നു കമ്മിഷന്‍ മുന്നറിയിപ്പ്. തുടര്‍ച്ചയായി രണ്ടുതവണ വിസ്താരത്തിന് കമ്മിഷനില്‍ ഹാജരാവാതിരുന്ന സരിതക്കെതിരെ ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷന്‍ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.
പ്രമുഖരായ പലര്‍ക്കെതിരെയും തെളിവു നല്‍കിയെന്നു മാധ്യമങ്ങളോട് പറഞ്ഞ സരിത എല്ലാവരേയും മുള്‍മുനയില്‍ നിര്‍ത്തി. ഇതേക്കുറിച്ചു വിശദീകരിക്കുന്നതിനു കമ്മിഷനില്‍ ഹാജരാവണമെന്ന നിര്‍ദേശം അവര്‍ അവഗണിക്കുന്നതു തെറ്റായ കീഴ്‌വഴക്കമാണ്. കമ്മിഷന്‍ രാഷ്ട്രീയം കളിക്കാനുള്ളതാണെന്ന് ആരും ധരിക്കേണ്ടെന്നും ജസ്റ്റിസ് ശിവരാജന്‍ താക്കീതു നല്‍കി.
അതേസമയം സോളര്‍ കമ്മിഷനില്‍ ഹാജരാവുന്നതിനു കൂടുതല്‍ സമയം അനുവദിക്കണമെന്ന സരിത എസ്.നായരുടെ അപേക്ഷ കമ്മിഷന്‍ തള്ളി. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടു തമിഴ്‌നാട്ടില്‍ തിരക്കിലായതിനാല്‍ സരിത കമ്മിഷനില്‍ ഹാജരാവില്ലെന്ന് തിങ്കളാഴ്ച സിറ്റിങ് ആരംഭിച്ച ഉടന്‍ സരിതയുടെ അഭിഭാഷകന്‍ സി.ഡി.ജോണി അറിയിച്ചു.
ആദ്യം സരിതയ്‌ക്കെതിരെ ജാമ്യമില്ലാവാറണ്ട്പുറപ്പെടുവിക്കാനും ജൂണ്‍ ആറിനു ഹാജരാക്കാനും കമ്മിഷന്‍ തീരുമാനമെടുത്തു. പിനന്നീട് ജൂണ്‍ ആറിന് സ്വമേധയാ ഹാജരാവുമെന്നു സരിത ഫോണിലൂടെ ഉറപ്പു നല്‍കിയതായി അഭിഭാഷകന്‍ അറിയിച്ചതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Keywords: Kochi, Kerala, Cinema, Actress, Cine Actor, Entertainment, Saritha S Nair, Solar Case, Solar Commission, Arrest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.