ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് നെഗറ്റീവ്, ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ തുടരുന്നതിനാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റിയില്ല
Sep 8, 2020, 12:33 IST
ചെന്നൈ: (www.kvartha.com 08.09.2020) ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് പരിശോധനാഫലം നെഗറ്റീവായി. മകന്‍ എസ് പി ബി ചരണാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റിയില്ല.
ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ഇപ്പോഴും അലട്ടുന്നതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടില്ലെന്നും ചരണ്‍ വ്യക്തമാക്കി. ബോധം പൂര്‍ണമായും തിരിച്ചുകിട്ടിയെന്നും ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കാണാന്‍ തുടങ്ങിയെന്നും ചരണ്‍ കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അരുമ്പാക്കം നെല്‍സണ്‍മാണിക്കം റോഡിലുള്ള എം ജി എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. പിന്നീട് ആരോഗ്യനില മോശമാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.