'ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം, ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്'; ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം ആദ്യപ്രതികരണവുമായി ശില്‍പ ഷെടി
Jul 23, 2021, 15:46 IST
മുംബൈ: (www.kvartha.com 23.07.2021) അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ ആദ്യപ്രതികരണവുമായി നടി ശില്‍പ ഷെടി. ഈ സമയത്തെയും അതിജീവിക്കും എന്നര്‍ഥമുള്ള വരികളാണ് വ്യാഴാഴ്ച ശില്‍പ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ കുറിച്ചത്.
അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് തര്‍ബറിന്റെ വാക്കുകളാണ് ഇതിനായി ശില്‍പ കടമെടുത്ത്. താന്‍ വായിക്കുന്ന പുസ്തകത്തിലെ ഒരു പേജിന്റെ സ്‌ക്രീന്‍ഷോട് നടി പങ്കുവയ്ക്കുകയായിരുന്നു.
'ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാന്‍ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും.
'ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാന്‍ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും.
എന്റെ ജീവിതം ജീവിക്കുന്നതില്‍ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല.'ഇങ്ങനെയാണ് അതിലെ വാചകങ്ങള്‍. തന്റെ ജീവിതത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ ബന്ധപ്പെടുത്തിയാണ് നടിയുടെ കുറിപ്പെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.
അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ രാജ് കുന്ദ്രയെ കൂടാതെ പല പ്രമുഖരും ഇനി പിടിയിലാകുമെന്ന സൂചനയാണ് മുംബൈ പൊലീസ് നല്‍കുന്നത്. തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് രാജ് കുന്ദ്രയെ കസ്റ്റഡിയിലെടുത്തത്.
അശ്ലീല ചിത്രം നിര്‍മിക്കുന്നതിലും ആപുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈയില്‍ മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉള്‍പെടെ ആറുപേരെ പൊലീസ് ഫെബ്രുവരിയില്‍ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ മുഖ്യ ആസൂത്രകന്‍ കുന്ദ്രയാണെന്നും അതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
Keywords: Shilpa Shetty shares first Instagram post after husband Raj Kundra’s arrest, Mumbai, News, Bollywood, Actress, Social Media, National, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.