ദുബൈ ടൂറിസത്തിനു വേണ്ടിയുള്ള പരസ്യത്തില്‍ കിടിലന്‍ ഗെറ്റപ്പുമായി ഷാരൂഖ്

 


(www.kvartha.com 10.12.2016) ദുബൈ ടൂറിസത്തിനു വേണ്ടിയുള്ള പരസ്യത്തില്‍ കിടിലന്‍ ഗെറ്റപ്പുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. രാവിലെ നടക്കാനിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി താരം വന്ന് നിങ്ങളോട് കുശലം ചോദിച്ചാല്‍ എങ്ങനെയിരിക്കും.

ദുബൈ ടൂറിസത്തിനു വേണ്ടിയുള്ള പരസ്യത്തില്‍ കിടിലന്‍ ഗെറ്റപ്പുമായി ഷാരൂഖ്

പ്രേക്ഷകര്‍ക്ക് അത്തരമൊരു അനുഭവമാണ് പരസ്യം പങ്കുവയ്ക്കുന്നത്. ദുബൈ ടൂറിസത്തിനു വേണ്ടി പ്രകാശ് വര്‍മ്മയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ പരസ്യം തരംഗമായി കഴിഞ്ഞു.

ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരത്തിന്റെ സാന്നിധ്യത്തോടെ ദുബൈയുടെ മനോഹാരിത ആസ്വദിക്കാനാകുമെന്നും ദുബൈ ടൂറിസം അധികൃതര്‍ പറഞ്ഞു. നഗരത്തിന്റെ സൗന്ദര്യവും, ഇവിടുത്തെ കാഴ്ചകളും കിങ് ഖാന്റെ ലോകമെമ്പാടുമുള്ള ആരാധകരില്‍ എത്തിക്കുകയാണ് പരസ്യത്തിലൂടെ ലക്ഷ്യമിടുന്നത്.

Also Read:
നാല് ദിവസം മുമ്പ് നഗരത്തില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കുമായി നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി പിടിയില്‍; ബൈക്കിലുണ്ടായിരുന്നത് വ്യാജനമ്പര്‍ പ്ലേറ്റ്

Keywords: Shahrukh Khans personal invitation to Dubai #BeMyGuest, Social Media, Beauty, Dubai, Travel & Tourism, Bollywood, Actor, Advertisement, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia