Pathaan Leaked | റിലീസിന് മുമ്പുതന്നെ ശാറൂഖ് ഖാന്റെ 'പത്താന്‍' ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായി റിപോര്‍ട്

 


മുംബൈ: (www.kvartha.com) ജനുവരി 25 ന് പ്രദര്‍ശനത്തിനെത്തിയ ശാറൂഖ് ഖാന്‍ ചിത്രം പത്താന്‍ തിയറ്ററുകളില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ പത്താന്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.

Pathaan Leaked | റിലീസിന് മുമ്പുതന്നെ ശാറൂഖ് ഖാന്റെ 'പത്താന്‍' ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായി റിപോര്‍ട്

ദേശീയ മാധ്യമങ്ങളുടെ റിപോര്‍ട് പ്രകാരം, റിലീസിന് മുന്‍പ് തന്നെ പത്താന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയെന്നാണ്. അതേസമയം വ്യാജ പതിപ്പിനെതിരെ അണിയറപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രം തിയറ്ററില്‍ പോയി തന്നെ എല്ലാവരും കാണണമെന്നും തിയറ്ററുകളില്‍ നിന്ന് ചിത്രത്തിലെ രംഗങ്ങള്‍ ഷൂട് ചെയ്ത് പ്രചരിപ്പിക്കരുതെന്നും അണിയറപ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കുന്നു.

വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തങ്ങളെ അറിയിക്കണമെന്നും യഷ് രാജ് ഫിലിംസ് അറിയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുന്ന ശാറൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. ഇന്‍ഡ്യയില്‍ 5200, വിദേശത്ത് 2500 സ്‌ക്രീനുകളിലായി ലോകമാകെ 7770 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. ശാറൂഖ് ഖാന്‍, ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ക്കൊപ്പം ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.

Keywords: Shah Rukh Khan's Pathaan Leaked Online A Day Before Release: Report, Mumbai, News, Bollywood, Cinema, Internet, Sharukh Khan, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia