94-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്‍ഡ്യയുടെ ഔദ്യോഗിക എന്‍ട്രിയാകുവാന്‍ മത്സരിച്ച ചിത്രങ്ങളുടെ അവസാന ലിസ്റ്റില്‍ ഉണ്ടായിട്ടും അവസരം ലഭിച്ചില്ല; 'സര്‍ദാര്‍ ഉദ്ധം' ഓസ്‌കാറിന് അയക്കാത്തതിന് കാരണം ഇത്

 



ന്യൂഡെല്‍ഹി: (www.kvartha.com 27.10.2021) 94-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്‍ഡ്യയുടെ ഔദ്യോഗിക എന്‍ട്രിയാകുവാന്‍ മത്സരിച്ച ചിത്രങ്ങളുടെ അവസാന ലിസ്റ്റില്‍ ഉണ്ടായിട്ടും 'സര്‍ദാര്‍ ഉദ്ധം'ന് അവസരം ലഭിച്ചില്ല. അതിന് കാരണമായി വിശദീകരിക്കുന്നത്, ബ്രിടീഷുകാരോടുള്ള വിദ്വേഷം പ്രകടമായാതിനാലാണ് സര്‍ദാര്‍ ഉദ്ദം ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഇന്‍ഡ്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കാതിരുന്നതെന്നാണ്. ജൂറി അംഗമായ ഇന്ദ്രദീപ് ദാസ് ഗുപ്തയാണ് ഈ കാര്യം വ്യക്തമാക്കിയത്. 

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമായി മൈകിള്‍ ഒ ഡയറെ ലന്‍ഡനില്‍ വച്ച് കൊലപ്പെടുത്തിയ ഇന്‍ഡ്യന്‍ വിപ്ലവകാരിയാണ് സര്‍ദാര്‍ ഉദ്ധം സിങ്ങ്. ഇദ്ദേഹത്തിന്റെ ജീവിതകഥയാണ് ഷുജിത് സിര്‍കാര്‍ സംവിധാനം ചെയ്ത് സര്‍ദാര്‍ ഉദ്ധം പറയുന്നത്. വിക്കി കൗശാലാണ് ഉദ്ധം സിംഗിനെ അവതരിപ്പിച്ചത്. ആഗോള വത്കരണകാലത്ത് ഇത്തരത്തില്‍ കാര്യങ്ങളുള്ള സിനിമ ആഗോളമത്സരത്തില്‍ അയക്കുന്നത് ശരിയല്ലെന്ന് ദാസ് ഗുപ്ത ടൈംസ് ഓഫ് ഇന്‍ഡ്യയോട് പറഞ്ഞു. 

സിനിമ വലിച്ചു നീട്ടിയെന്നാണ് മറ്റൊരു ജൂറി അംഗം പറഞ്ഞത്, 'ഒരു പാടുപേര്‍ സര്‍ദാര്‍ ഉദ്ധം സിനിമയുടെ ക്യാമറ, സൗന്‍ഡ് എന്നീ ഘടകങ്ങള്‍ ഇഷ്ടമാണ്. പക്ഷെ സിനിമ വല്ലാതെ വലിച്ചു നീട്ടിയതായി എനിക്ക് തോന്നിയത്. ക്ലൈമാക്‌സും വളരെ വൈകിപ്പോയി. ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ യഥാര്‍ത്ഥ വേദന ജനങ്ങളില്‍ എത്താന്‍ സമയം എടുത്തു. - മറ്റൊരു ജൂറി അംഗം ടൈംസ് ഓഫ് ഇന്‍ഡ്യയോട് പ്രതികരിച്ചു.

94-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്‍ഡ്യയുടെ ഔദ്യോഗിക എന്‍ട്രിയാകുവാന്‍ മത്സരിച്ച ചിത്രങ്ങളുടെ അവസാന ലിസ്റ്റില്‍ ഉണ്ടായിട്ടും അവസരം ലഭിച്ചില്ല; 'സര്‍ദാര്‍ ഉദ്ധം' ഓസ്‌കാറിന് അയക്കാത്തതിന് കാരണം ഇത്


അതേ സമയം ജൂറി അംഗത്തിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ എതിര്‍വാദങ്ങള്‍ ഉയരുന്നുണ്ട്. ബ്രിടീഷുകാര്‍ക്കെതിരെ പോരാടിയ ഗാന്ധിയുടെ കഥ പറഞ്ഞ അറ്റന്‍ബ്രോയുടെ 'ഗാന്ധി' ചിത്രത്തിന് നിരവധി ഓസ്‌കാര്‍ കിട്ടിയത് പലരും ഓര്‍മ്മിപ്പിക്കുന്നു. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. 

94-ാമത് അകാദമി അവാര്‍ഡിന് ഇന്‍ഡ്യയെ പ്രതിനിധീകരിക്കുക പി എസ് വിനോദ്‌രാജ്  എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ 'കൂഴങ്കല്‍' എന്ന ചിത്രമാണ്.

Keywords:  News, National, India, New Delhi, Entertainment, Cinema, Oscar, Award, British, Sardar Udham shows hatred towards British, jury on not sending film to Oscars
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia