ബോളിവുഡ്, പഞ്ചാബി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടന്‍ രഞ്ജന്‍ സേഗാള്‍ അന്തരിച്ചു
Jul 12, 2020, 16:34 IST
മുംബൈ: (www.kvartha.com 12.07.2020) ബോളിവുഡ്, പഞ്ചാബി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടന്‍ രഞ്ജന്‍ സേഗാള്‍ (36) അന്തരിച്ചു. മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ തകരാറിലായതിനെ തുടര്‍ന്ന് ചണ്ഡിഗഡിലെ ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. കൃത്യമായി കണ്ടെത്താനാവാത്ത ഒരു രോഗാവസ്ഥയില്‍ ഏറെനാളുകളായി രഞ്ജന്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ സരബ്ജിത് എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഐശ്വര്യ റായ് ബച്ചനും രണ്‍ദീപ് ഹൂദയ്ക്കുമൊപ്പം രവീന്ദ്ര പണ്ഡിറ്റ് എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തിയത്. ഫോഴ്‌സ്, കര്‍മ്മ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ച രഞ്ജന്‍ പഞ്ചാബി സിനിമയിലെ നിറസാന്നിധ്യമായിരുന്നു.
ടെലിവിഷനില്‍ ശ്രദ്ധ നേടിയ ശേഷമാണ് അദ്ദേഹം സിനിമയിലെത്തുന്നത്. ക്രൈം പട്രോള്‍, സാവ്ധാന്‍ ഇന്ത്യ, തും ദേന സാഥ് മേരാ, ഭവാര്‍ തുടങ്ങിയ ടെലിവിഷന്‍ ഷോകളില്‍ സാന്നിധ്യമായിരുന്നു.
Keywords: Sarbjit actor Ranjan Sehgal dies at 36, Mumbai, News, Dead, Actor, Cinema, Bollywood, hospital, Treatment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.