മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സണ്ണി ലിയോണ്‍; എന്നാല്‍ താന്‍ നായകനാകാന്‍ തയ്യാറെന്ന് സന്തോഷ് പണ്ഡിറ്റ്

 


കൊച്ചി: (www.kvartha.com 18.08.2017) മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മോഹം സഫലമാകുമോ? സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് നടന്‍ സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരിക്കയാണ്. ഇരുവരുടേയും ആഗ്രഹം ഒന്നായതിനാല്‍ ഇനി പണ്ഡിറ്റ് തന്നെ ആകുമോ സണ്ണിയുടെ മലയാളത്തിലെ നായകന്‍ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

  മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സണ്ണി ലിയോണ്‍; എന്നാല്‍ താന്‍ നായകനാകാന്‍ തയ്യാറെന്ന് സന്തോഷ് പണ്ഡിറ്റ്

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് തന്റെ ആഗ്രഹം അറിയിച്ചത്. സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് ഇങ്ങനെയാണ്;

കേരളത്തില്‍ പ്രമുഖ Hindi നടി സണ്ണി ലിയോണ്‍ വന്നു. തിരിച്ചു പോയി എന്നറിഞ്ഞു.. അവരോടൊപ്പം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നേ..അതോ നടക്കുന്നില്ല..

മറിച്ച് അവരെ നേരില്‍ കാണാനും പറ്റിയില്ല..കഷ്ടം.(പാവം ഞാന്‍).(സുഖമില്ലാതെ bed rest എടുത്തത് പാരയായ് മക്കളേ. യോഗമില്ലാാാാ) എന്നായിരുന്നു പോസ്റ്റ്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഫോണ്‍4 ന്റെ ഉദ്ഘാടനത്തിനെത്തിയ തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സണ്ണിയും പറഞ്ഞിരുന്നു. കേരളം അതിമനോഹരമായ നാടാണെന്നും എവിടെയും പുഞ്ചിരിക്കുന്ന മുഖങ്ങളെ കാണാന്‍ സാധിക്കുന്നതിനാലാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്നതെന്നും സണ്ണി പറഞ്ഞിരുന്നു. കേരളത്തിലെ കായലുകളും പുഴകളും ആനന്ദം നിറയ്ക്കുന്നതാണെന്നും സണ്ണി അറിയിച്ചിരുന്നു.

മലയാളികളുടെ സ്‌നേഹത്തിനും സ്വീകരണത്തിനും നന്ദിയുണ്ടെന്നും ഉദ്ഘാടനച്ചടങ്ങിന് ശേഷം സണ്ണി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തനിക്ക് പറയാന്‍ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകള്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും സണ്ണി ഫേസ്ബുക്കില്‍ കുറിച്ചു.

Also Read:


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Santhosh Pandit face book post about Sunny Leon, Kochi, Facebook, post, Cinema, Entertainment, Kerala, Inauguration.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia