Sanalkumar Sasidharan | സ്റ്റേഷന്‍ ജാമ്യം വേണ്ടെന്നും കോടതിയില്‍ ഹാജരാക്കണമെന്നും തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും സനല്‍കുമാര്‍ ശശിധരന്‍; മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ഫോണ്‍ പിടിച്ചെടുത്തു
May 6, 2022, 13:30 IST
കൊച്ചി: (www.kvartha.com) നടി മഞ്ജു വാര്യരുടെ പരാതിയില്‍ കഴിഞ്ഞദിവസം അറസ്റ്റുചെയ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ തെളിവുണ്ടെന്ന് പൊലീസ്. നടിയെ സനല്‍കുമാര്‍ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്നും ഇദ്ദേഹത്തിന്റെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തുവെന്നും കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ സി എച് നാഗരാജു പറഞ്ഞു.
സനല്‍കുമാറിന്റെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചു. അന്വേഷണവുമായി ഇദ്ദേഹം സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും, സ്റ്റേഷന്‍ ജാമ്യം വേണ്ടെന്നുമാണ് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നത്.
കോടതിയില്‍ ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അതിനാലാണ് താന്‍ സ്റ്റേഷന്‍ ജാമ്യം വേണ്ടെന്ന് പറയുന്നതെന്നും തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് താന്‍ പറഞ്ഞത്. അതിന്റെ പിറ്റേന്നാണ് അറസ്റ്റുണ്ടായത്. താന്‍ പറഞ്ഞതിനോട് മഞ്ജു ഇതുവരെ പ്രതികരിച്ചിട്ടില്ല. മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും അറിയില്ല. മഞ്ജുവിനെ ശല്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. മഞ്ജുവിനെ കാണാന്‍ ഒരുപാട് വട്ടം ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.
നടി മഞ്ജു വാര്യരുടെ പരാതിയെ തുടര്‍ന്ന് എളമക്കര പൊലീസാണ് തിരുവനന്തപുരത്തു നിന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനാണ് സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു.
Keywords: Police say there is evidence against Sanalkumar Sasidharan, Kochi, News, Cinema, Entertainment, Director, Court, Manju Warrier, Complaint, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.