പത്മാവതി വിവാദം: സൽമാൻ ഖാന്റെ പ്രതികരണം ഇങ്ങനെ

 


മുംബൈ: (www.kvartha.com 01.12.2017) പത്മാവതി സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ കുറിച്ച് സൽമാൻ ഖാന്റെ അഭിപ്രായം ഇങ്ങനെയാണ്. 'വിവാദങ്ങൾ കൊണ്ട് ആർക്കും ഇന്നേ വരെ നേട്ടങ്ങളുണ്ടായിട്ടില്ല, നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. സിനിമ നീണ്ടു പോകുന്നത് ആളുകളിൽ പരിഭ്രാന്തി ഉണ്ടാക്കും. തിയേറ്റർ ഉടമകൾക്കും സിനിമ റിലീസ് ചെയ്യുന്നത് പേടിയുള്ള കാര്യമായി മാറും. ഒരാളുടെയും വികാരത്തെ നോവിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല, പക്ഷെ കണ്ടിട്ടില്ലാത്ത ഒരു സിനിമയെ കുറിച്ച് അഭിപ്രായം പറയാനും പറ്റില്ല' അദ്ദേഹം പറഞ്ഞു.

പത്മാവതി വിവാദം: സൽമാൻ ഖാന്റെ പ്രതികരണം ഇങ്ങനെ

'ശരിയേത് തെറ്റേത് എന്ന് നമുക്കറിയില്ല. ഇവിടെ സെൻട്രൽ ബോർഡ് ഫോർ ഫിലിം സെർട്ടിഫിക്കേഷനും (സി ബി എഫ് സി ) സുപ്രീം കോടതിയുമാണ് തീരുമാനമെടുക്കേണ്ടത്. സി ബി എഫ് സി ഒരു സർക്കാർ സംവിധാനമായതിനാൽ തന്നെ അവരുടെ തീരുമാനത്തെ സ്വാഗതം ചെയ്യും' അദ്ദേഹം പറഞ്ഞു.

നേരത്തെ ഡിസംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് അത് മാറ്റി വെക്കുകയായിരുന്നു. നിലവിൽ എപ്പോൾ സിനിമ പുറത്തിറങ്ങുമെന്ന കാര്യം അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.

Summary: Salman Khan, who has worked with Sanjay Leela Bhansali thrice in the past, spoke about the Padmavati row that is making headlines for all wrong reasons every day. The film which was initially slated to release on December 1, has been indefinitely postponed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia