ഫിദയിലൂടെ തിളങ്ങിയ സായി പല്ലവി അടുത്ത തെലുങ്ക് ചിത്രത്തിലും കരാര്‍ ഒപ്പിട്ടു

 


(www.kvartha.com 28.12.2017) ഫിദ എന്ന സിനിമയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച സായി പല്ലവി തന്റെ അടുത്ത ചിത്രത്തിലും കരാറൊപ്പിട്ടു. ഹനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് തമിഴ് നടന്‍ ഷര്‍വാനന്ദാണ് നായകനാവുന്നത്. സായി പല്ലവി സിനിമയുടെ തിരക്കഥ കേട്ടുവെന്നും അഭിനയിക്കാന്‍ സമ്മതം മൂളിയിട്ടുണ്ടെന്നും സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ സായി കരാറൊപ്പിടുമെന്നാണ് അറിയുന്നത്.

 ഫിദയിലൂടെ തിളങ്ങിയ സായി പല്ലവി അടുത്ത തെലുങ്ക് ചിത്രത്തിലും കരാര്‍ ഒപ്പിട്ടു

ജനുവരി മൂന്നാം വാരത്തോടെ നേപ്പാളിലെ കാഠ്മണ്ഡുവില്‍ ചിത്രീകരണം ആരംഭിക്കും. കോമഡിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം ഉണ്ടാവില്ലെന്നതാണ് മറ്റൊരു പ്രത്യേകത. നാനി നായകനായ മിഡില്‍ ക്ലാസ് അബ്ബായി (എം.സി.എ) ആണ് സായിയുടേതായി ഒടുവില്‍ തെലുങ്കില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. സായിയെ കൂടാതെ ഭൂമിക ചാവ് ളയും ചിത്രത്തിലുണ്ട്.


Keywords: Sai Pallavi second Telugu movie confirmed , Director, Cinema, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia