ബ്രിട്ടീഷ് നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ് കോവിഡ്-19; സൂപ്പര്‍ ഹീറോ സിനിമയായ ബാറ്റ്മാന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

 


ലണ്ടന്‍: (www.kvartha.com 04.09.2020) ബ്രിട്ടീഷ് നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ് (34) കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ ഹീറോ സിനിമയായ ബാറ്റ്മാന്റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാക്കാളായ വാര്‍ണര്‍ ബ്രോസ് പ്രസ്താവനയിലൂടെ പറഞ്ഞു. എന്നാല്‍ ആര്‍ക്കാണ് കോവിഡ് ബാധിച്ചതെന്ന് വാര്‍ണര്‍ ബ്രോസ് വ്യക്തമാക്കിയില്ല.

ബ്രിട്ടീഷ് നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ് കോവിഡ്-19; സൂപ്പര്‍ ഹീറോ സിനിമയായ ബാറ്റ്മാന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

അതേസമയം പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിക്കുന്ന റോബര്‍ട്ട് പാറ്റിന്‍സണാണ് രോഗം സ്ഥിരീകരിച്ചതെന്ന് മാധ്യമങ്ങളായ വെറൈറ്റി, ഹോളിവുഡ് റിപ്പോര്‍ട്ടര്‍, വാനിറ്റി ഫെയര്‍ എന്നിവയെല്ലാം  റിപ്പോര്‍ട്ട് ചെയ്തു. റോബര്‍ട്ട് പാറ്റിന്‍സണ്‍ തനിക്ക് രോഗമുണ്ടെന്ന് വ്യക്തമാക്കി. 

മാര്‍ച്ചില്‍ നിര്‍ത്തിവെച്ച സിനിമാ ചിത്രീകരണം സമീപകാലത്താണ് വീണ്ടും തുടങ്ങിയത്. മാറ്റ് റീവ്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021ല്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. 

Keywords: News, World, London, Cinema, Hollywood, Health, Covid-19, Entertainment, Robert Pattinson tests positive for Covid-19, The Batman shoot suspended
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia