പട്‌ന പൊലീസ് നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നും അവിടത്തെ കേസ് മുംബൈയിലേക്കു മാറ്റണമെന്നും ആവശ്യം; നടി റിയ ചക്രവര്‍ത്തി സുപ്രീംകോടതിയില്‍

 


മുംബൈ: (www.kvartha.com 30.07.2020) ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരെ പട്‌ന പൊലീസ് നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നും അവിടത്തെ കേസ് മുംബൈയിലേക്കു മാറ്റണമെന്നും ആവശ്യവുമായി മുന്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി സുപ്രീംകോടതിയില്‍. റിയയ്‌ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് സുശാന്തിന്റെ പിതാവ് കെ കെ സിങ് ആണ് പട്‌നയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണത്തിനായി പൊലീസ് സംഘം മുംബൈയിലെത്തുകയും ചെയ്തിട്ടുണ്ട്.

ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അന്ധേരിക്കടുത്ത് വെര്‍സോവയില്‍ താമസിക്കുന്ന സുശാന്തിന്റെ സഹോദരിയെ ബിഹാറില്‍ നിന്നുള്ള നാലംഗ അന്വേഷണസംഘം സന്ദര്‍ശിച്ചു മൊഴിയെടുത്തു. നടന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചേക്കും.

പട്‌ന പൊലീസ് നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നും അവിടത്തെ കേസ് മുംബൈയിലേക്കു മാറ്റണമെന്നും ആവശ്യം; നടി റിയ ചക്രവര്‍ത്തി സുപ്രീംകോടതിയില്‍

Keywords:  Mumbai, News, National, Cinema, Entertainment, Actress, Actor, Death, Complaint, Case, Police, Supreme Court of India, Rhea Chakraborty moves Supreme Court, seeks transfer of probe from Patna to Mumbai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia