കിടക്കയും തലയിണയും ഫാനുമില്ലാതെ റിയാ ചക്രബര്‍ത്തി ജയിലില്‍; തൊട്ടടുത്ത് ഇന്ദ്രാണി മുഖര്‍ജി
Sep 12, 2020, 19:07 IST
മുംബൈ: (www.kvartha.com 12.09.2020) ഇതുവരെ സുഖലോലുപതയില്‍ കഴിഞ്ഞ നടി റിയ ചക്രബര്‍ത്തിക്ക് ബൈക്കുള ജയിലില്‍ കിടക്കയും തലയിണയും ഫാനും ഇല്ല. സുരക്ഷാ കാരണങ്ങളാല്‍ താരത്തെ ഏകാന്ത തടവിലാണ് ഇട്ടിരിക്കുന്നത്. തൊട്ടടുത്ത സെല്ലില്‍ ഷീനാ ബോറയെ കൊന്ന കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിയാണുള്ളത്. മകള്‍ ഷീനാ ബോറയെ കൊന്ന കേസിലാണ് ഇന്ദ്രാണി ഇവിടെ കഴിയുന്നത്. തറയില്‍ കിടക്കാന്‍ പായമാത്രമാണ് റിയയ്‌ക്ക് ജയില്‍ അധികൃതര്‍ നല്‍കിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്‌തു.
കോടതി അനുവദിക്കുകയാണെങ്കില്‍ ടേബിള്‍ ഫാന്‍ നല്‍കും. മൂന്ന് ഷിഫ്‌റ്റിലായി രണ്ട് ഗാര്‍ഡുകളാണ് സെല്ലിന് പുറത്ത് കാവലുള്ളത്. തന്നെ കേസില്‍ മനപ്പൂര്‍വം പെടുത്തിയതാണെന്നാണ് റിയ പറയുന്നത്. വ്യാഴാഴ്‌ച സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ബോംബൈ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിയയുടെ അഭിഭാഷകന്‍ സതീഷ് മനീഷിന്‌ഡേ പറഞ്ഞു.
സുശാന്ത് സിംഗ് രജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന കുറ്റാരോപിതയാണ് റിയ. മകന്‍ ആത്മഹത്യ ചെയ്‌തതിനും സമ്പാദ്യം ദുരുപയോഗം ചെയ്‌തതിലും റിയയ്‌ക്ക് പങ്കുണ്ടെന്നാണ് സുശാന്തിന്റെ പിതാവ് ആരോപിക്കുന്നത്. ആരോപണങ്ങള്‍ റിയ നിഷേധിച്ചിട്ടുണ്ട്. റിയ, സഹോദരന്‍ ഷോവിക് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേരെ മയക്കുമരുന്ന് കേസില്‍ ഈ ആഴ്‌ചയാണ് അറസ്റ്റ് ചെയ്‌തത്. സുശാന്തിന് മയക്കുമരുന്ന് എത്തിച്ച് കൊടുത്തത് റിയയാണെന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) പറയുന്നത്. റിയ ഉള്‍പ്പെടെ അറസ്റ്റിലായവര്‍ മയക്കുമരുന്ന് പരസ്‌പരം കൈമാറിയിരുന്നെന്നും അതിനെ തെളിവുണ്ടെന്നും എന്‍.സി.ബി പറയുന്നു.
സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് റിയയും സഹോദരനും നടത്തിയ പണമിടപാടുകളെ കുറിച്ച് ഇ.ഡി നടത്തിയ അന്വേഷണത്തിനിടെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ച് സൂചന ലഭിച്ചത്. സുശാന്തും റിയയും തമ്മിലുള്ള വാട്‌സാപ് സംഭാഷണങ്ങള്‍ ഇ.ഡി വീണ്ടെടുത്തിരുന്നു. സുശാന്തിന്റെ മരണത്തെ കുറിച്ച് സി.ബി.ഐ ആണ് അന്വേഷിക്കുന്നത്. അതേസമയം എന്‍.സി.ബി റിയയ്‌ക്കെതിരെ കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് കോടതി റിമാന്‍ഡ് നീട്ടിയതെന്നും റിയയുടെ അഭിഭാഷകന്‍ പറഞ്ഞു. ബോളിവുഡിലെ വമ്പന്‍മാരായ മയക്കുമരുന്ന് ഉപഭോക്താക്കളെ അറസ്‌റ്റ് ചെയ്യാതെ റിയയെ അറസ്‌റ്റ് ചെയ്‌തതില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. നിരവധി നടിമാരും സംവിധായകരും ഈ ക്യാമ്പയിന്റെ ഭാഗമാണ്.

Keywords: Rhea Chakraborty has been put in a jail cell without a bed, pillow and ceiling fan, Rhea Chakraborty, Sushant sing Rajput, Bollywood, Mumbai, ED, CBI, Bail, Jail, NCB, Drug
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.