ലഹരിക്കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; സഹോദരന്റെ ജാമ്യഹര്‍ജി തള്ളി

 


മുംബൈ: (www.kvartha.com 07.10.2020) ലഹരിക്കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വാദം കേള്‍ക്കല്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം സഹോദരന്‍ ഷോവിക്കിന്റെ ജാമ്യഹര്‍ജി കോടതി തള്ളി. സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായ ഷോവിക് നവി മുംബൈ തലോജ ജയിലിലും, എട്ടിന് അറസ്റ്റിലായ റിയ ബൈക്കുള ജയിലിലുമാണ് കഴിഞ്ഞിരുന്നത്.

സുശാന്ത് സിംഗ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ താനുമായി അടുപ്പമുള്ളവരെ നിര്‍ബന്ധിച്ചുവെന്നും താനും സഹോദരനും അതിന്റെ ഇരകളാണെന്നും റിയ ചക്രബര്‍ത്തി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. റിയയ്‌ക്കൊപ്പം സുശാന്ത് സിംഗിന്റെ ജോലിക്കാരായ ദിപേഷ് സാവന്തിനും സാമുവല്‍ മിറാന്തയ്ക്കും കോടതി ജാമ്യം അനുവദിച്ചു.

ലഹരിക്കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; സഹോദരന്റെ ജാമ്യഹര്‍ജി തള്ളി

സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് ഫൊറന്‍സിക് സംഘവും, ലഹരിക്കേസും നടന്റെ മരണവും തമ്മില്‍ വലിയ ബന്ധമില്ലെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും വ്യക്തമാക്കിയിരിക്കെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു റിയയുടെ കുടുംബം. ലഹരിക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20 വരെ നീട്ടിയിരുന്നു.

അതിനിടെ, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നിനുള്ള കുറിപ്പടി തയാറാക്കല്‍ എന്നീ കുറ്റങ്ങളാരോപിച്ച് തങ്ങള്‍ക്കെതിരെ റിയ നല്‍കിയ പരാതി റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ച് സുശാന്ത് സിങ്ങിന്റെ സഹോദരിമാര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ കോടതി 13ന് പരിഗണിക്കും.

സുശാന്ത് മുംബൈയിലായിരിക്കെ, ഡെല്‍ഹിയിലുള്ള സഹോദരി പ്രിയങ്ക റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തന്റെ സുഹൃത്തായ ഡോക്ടര്‍ മുഖേന മരുന്നിന്റെ കുറിപ്പു നല്‍കിയതിനെതിരെയാണ് റിയ ബാന്ദ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നത്. രോഗിയെ കാണാതെ മനോരോഗ ചികിത്സയ്ക്കു കുറിപ്പു നല്‍കിയെന്നും, വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് അതെന്നുമാണ് ആരോപണം.

Keywords:  Rhea Chakraborty Gets Bail In Drugs Case, No Reprieve For Brother Showik, Mumbai,News,Cinema,Bollywood,Actress,Bail,Court,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia