സെക്യൂരിറ്റി ഗാര്‍ഡിന് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് നടി രേഖയുടെ മുംബൈ ബംഗ്ലാവ് ബിഎംസി അടച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 12.07.2020) കരണ്‍ ജോഹര്‍, ജാന്‍വി കപൂര്‍, ആമിര്‍ ഖാന്‍ എന്നിവരുടെ സ്റ്റാഫുകള്‍ക്ക് ശേഷം ബോളിവുഡിലെ മുതിര്‍ന്ന നടി രേഖയുടെ സെക്യൂരിറ്റി ഗാര്‍ഡിന് കോവിഡ് -19 പോസിറ്റീവ്. പരിചാരകന് ശ്രവ പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടിയുടെ മുംബൈയിലുള്ള ബംഗ്ലാവ് ബിഎംസി (ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) അടച്ചു പൂട്ടി. കെട്ടിടത്തിന് പുറത്ത് തീവ്രബാധിതമേഖലയായി പ്രഖ്യാപിച്ച് ഔദ്യോഗിക അറിയിപ്പായി നോട്ടീസും പതിച്ചിട്ടുണ്ട്.

സെക്യൂരിറ്റി ഗാര്‍ഡിന് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് നടി രേഖയുടെ മുംബൈ ബംഗ്ലാവ് ബിഎംസി അടച്ചു

മുംബൈ ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡ് ഏരിയയിലാണ് രേഖയുടെ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്, ഇതിന് സീ സ്പ്രിംഗ്‌സ് എന്നാണ് പേര്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എല്ലായ്‌പ്പോഴും രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകള്‍ അവരുടെ വീടിന് കാവല്‍ നില്‍ക്കുന്നു. അവരില്‍ ഒരാള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ്-19 പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു, മുംബൈയിലെ ബികെസിയില്‍ ചികിത്സയിലാണ്.

വീടിരിക്കുന്ന പ്രദേശം മുഴുവന്‍ ശുചിത്വവല്‍ക്കരിച്ചു. എന്നാല്‍ നടിയോ അവരുടെ വക്താവോ ഇതുവരെ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും നല്‍കിയിട്ടില്ല.

കഴിഞ്ഞ മാസം, ആമിര്‍ ഖാന്റെ വീട്ടിലെ ഏഴ് പരിചാരകരില്‍ ഒരാള്‍ കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. അതില്‍ അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകരും പാചകക്കാരനും ഉള്‍പ്പെടുന്നു. അതിനുശേഷം, അദ്ദേഹത്തിന്റെ കുടുംബം മുഴുവനും ശ്രവ പരിശോധന നടത്തുകയും റിപ്പോര്‍ട്ടുകള്‍ നെഗറ്റീവുമായിരുന്നു. നേരത്തെ, ജാന്‍വി കപൂറിന്റെ സ്റ്റാഫും കരണ്‍ ജോഹറിന്റെ സ്റ്റാഫ് അംഗങ്ങളും കോവിഡ്-19 ന് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ബോളിവുഡ് താരങ്ങള്‍ വീട്ടില്‍ സ്വയം നിയന്ത്രിതരാണ്. അവരുടെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും ഗുണമേന്മയുള്ള സമയം ചെലവഴിക്കുന്നതിനു പുറമേ, സോഷ്യല്‍ മീഡിയയില്‍ അവരുടെ പോസ്റ്റുകളുമായി ആരാധകരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു.

Keywords: News, National, India, Actress, COVID-19, Bollywood, House, Entertainment, Cinema, Rekha's Mumbai bungalow sealed after security guard tests positive for coronavirus
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script